TopTop
Begin typing your search above and press return to search.

'കോവിഡ്‌ മനുഷ്യരാഷിക്കുള്ള മുന്നറിയിപ്പ്', യുഎസ് ജനതയിൽ വലിയൊരു വിഭാഗം മഹാമാരിക്ക് ദൈവീകമായ അർത്ഥം തേടുന്നെന്ന് സര്‍വേ

കോവിഡ്‌ മനുഷ്യരാഷിക്കുള്ള മുന്നറിയിപ്പ്, യുഎസ് ജനതയിൽ വലിയൊരു വിഭാഗം മഹാമാരിക്ക് ദൈവീകമായ അർത്ഥം തേടുന്നെന്ന് സര്‍വേ

‘മനുഷ്യരാശിയുടെ ജീവിതം എങ്ങനെ മാറ്റണമെന്ന് ദൈവം പറയുന്നതാണ്’ കൊറോണ വൈറസ് എന്ന് ഏകദേശം മൂന്നിൽ രണ്ട് അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വ്വേ. യുഎസിൽ, വൈറസ് ഇതുവരെ 80,000-ത്തിലധികം അമേരിക്കക്കാരുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചിക്കാഗോ യൂണിവേഴ്സിറ്റി ഡിവിനിറ്റി സ്കൂളും അസോസിയേറ്റഡ് പ്രസ്-എൻ‌ആർ‌സി സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചും നടത്തിയ സര്‍വ്വേയുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, മഹാമാരിയുടെ ഈ വിനാശകരമായ കടന്നുകയറ്റത്തില്‍ ആളുകൾ ദൈവീകമായ അർത്ഥം തേടുന്നുണ്ടെന്നാണ്.

ദൈവത്തിൽ വിശ്വസിക്കുന്ന 31% അമേരിക്കക്കാരും വിശ്വസിക്കുന്നത് കൊവിഡ്‌ മനുഷ്യരാഷിക്കുള്ള ദൈവത്തിന്റെ മുന്നറിയിപ്പാണ് എന്നാണ്. 43% ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻറുകാർ ആ വാദത്തില്‍ അടിയുറച്ചു നില്‍ക്കുന്നു. 28% കത്തോലിക്കരും അതേ വാദക്കാരാണ്.

കൂടാതെ, വൈറസ് മനുഷ്യരാശി മാറണമെന്ന ദൈവത്തിന്‍റെ സൂചനയാണെന്ന് വിശ്വസിക്കുന്ന വിവിധ വംശീയ വിഭാഗങ്ങളില്‍ കറുത്ത വംശജരാണ് കൂടുതല്‍. വിദ്യാഭ്യാസം, വരുമാനം തുടങ്ങി ഏത് അളവുകോല്‍ വെച്ചുനോക്കിയാലും വെളുത്ത അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ 47% കറുത്ത വംശജരും അങ്ങിനെയാണ് ചിന്തിക്കുന്നത്. 37 ശതമാനം ലാറ്റിനോകളും, 27 ശതമാനം വെളുത്ത അമേരിക്കക്കാരും സമാന ചിന്താഗതിക്കാരാണ്.

കോവിഡ് -19 കറുത്ത അമേരിക്കക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. അത് ന്യൂനപക്ഷങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുകയും അവർ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ അവഗണിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാന്‍ എന്ന ആശങ്ക അവിടുത്തെ സാമൂഹിക അസമത്വം തുറന്നുകാട്ടുന്നു.

അതേസമയം, വൈറസിന്റെ ഫലമായി ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയം പ്രകടിപ്പിക്കുന്നതിലും മുന്നില്‍ (27%) മറ്റുള്ളവരെ അപേക്ഷിച്ച് ദൈവത്തിൽ വിശ്വസിക്കുന്ന കറുത്ത അമേരിക്കക്കാരാണ്. എന്നാൽ വൈറസ്മൂലം അമേരിക്കക്കാരുടെ ദൈവത്തിലുള്ള വിശ്വാസത്തിൽ നിസ്സാരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നും സര്‍വ്വേ പറയുന്നു.


Next Story

Related Stories