TopTop
Begin typing your search above and press return to search.

ട്രംപിന് കൈ കൊടുത്ത രണ്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൊറോണ ബാധിതര്‍? ഇരുവരും സ്വയം ക്വാറൻ്റൈൻ ചെയ്തു

ട്രംപിന് കൈ കൊടുത്ത രണ്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ കൊറോണ ബാധിതര്‍? ഇരുവരും സ്വയം ക്വാറൻ്റൈൻ ചെയ്തു

യുഎസ് കോണ്‍ഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ (ജനപ്രതിനിധി സഭ) അംഗങ്ങളായ രണ്ട് റിപ്പബ്ലിക്കന്മാര്‍ക്ക് കൊറോണ സംശയത്തിൽ സ്വയം ക്വാറൻ്റൈൻ ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഹസ്തദാനം ചെയ്യുകയും അടുത്തിടപഴകുകയും ചെയ്ത ഡഗ് കോളിന്‍സും മാറ്റ് ഗയെറ്റ്‌സുമാണ് സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതായി അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ വച്ച് ട്രംപിനെ കണ്ട ഡഗ് കോളിന്‍സ് അദ്ദേത്തിന് ഹസ്തദാനം ചെയ്തിരുന്നു. താന്‍ ഇപ്പോളാണ് താൻ സമ്പർക്കം പുലർത്തിയ വ്യക്തിക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു എന്ന് അറിഞ്ഞത് എന്ന് ഡഗ് കോളിന്‍സ് പറഞ്ഞു. മാറ്റ് ഗയെറ്റ്‌സ്, പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപിനൊപ്പം യാത്ര ചെയ്തിരുന്നു.

അതേസമയം ഇരുവര്‍ക്കും ഇതുവരെ കൊറോണ ലക്ഷണങ്ങളൊന്നും വന്നിട്ടില്ല. ടെസ്റ്റ് നടത്തിയതായും ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായും മാറ്റ് ഗയെറ്റ്സിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. വൈറ്റ് ഹൗസില്‍ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. യുഎസില്‍ സ്ഥിരീകരിക്കപ്പെട്ട കൊറോണ കേസുകളുടെ എണ്ണം ഞായറാഴ്ച 500 കടന്നിരുന്നു. മരണം 25 ആയി.

<blockquote class="twitter-tweet"> <p lang="en" dir="ltr">While the Congressman is not experiencing symptoms, he received testing today and expects results soon. <br><br>Under doctor"s usual precautionary recommendations, he"ll remain self-quarantined until the 14-day period expires this week.</p>— Rep. Matt Gaetz (@RepMattGaetz) <a href="https://twitter.com/RepMattGaetz/status/1237105150554181632?ref_src=twsrc^tfw">March 9, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories