TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസിന് കൊറോണ വൈറസ് ബാധ

ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീന്‍ ഡോറിസിന് കൊറോണ വൈറസ് ബാധ

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി നദീന്‍ ഡോറിസ് തന്നെയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. പത്രക്കുറിപ്പിലായിരുന്നു പ്രതികരണം,.

മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മന്ത്രിക്ക് വൈറസ് ബാധ പിടിപെട്ട സാഹചര്യം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. ഈ നിയമം സംബന്ധിച്ച് രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞു വീണിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, കോവിഡ് ബാധിച്ചുളള മരണം ആഗോളതലത്തില്‍ നാലായിരം കവിഞ്ഞു. ഇറാനില്‍ മാത്രം ഇന്നലെ 54 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 291 ആയി ഉയര്‍ന്നു. ഫ്രാന്‍‌സില്‍ അഞ്ചുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ മുപ്പതായി. മംഗോളിയയിലും പാനമയിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് െചയ്തു. കാനഡയിലും കോവിഡ് മരണം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതിനിടെ കോവിഡ് 19 പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രണ്ടുമാസത്തിനിടെ ഇന്നലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 17 പേരാണ് ഇന്നലെ മരിച്ചത്. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വുഹാന്‍ നഗരം സന്ദര്‍ശിച്ചു. രോഗ ബാധയ്ക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് വുഹാൻ സന്ദര്‍ശിക്കുന്നത്.

  • സംസ്ഥാനത്തെ ഈ മാസത്തെ പൊതുപരിപാടികൾ നിർത്തി.
  • എഴാം തരം വരെ ഇത്തവണ പരീക്ഷകൾ നടത്തേണ്ടതില്ല.
  • സിബിഎസ്ഇ. ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകം.
  • അങ്കണവാടികൾ, മദ്രസ എന്നിവർ മാർച്ച് 31 വരെ ഉൾപ്പെടെ പ്രവർത്തിക്കരുത്.
  • കോളേജുകളും പ്രൊഫണൽ കോളേജുകളും അടച്ചിടും.
  • സംസ്ഥാനത്ത് ഇപ്പോൾ ഉത്സവകാലമാണ്. എന്നാൽ ഇത്തരം നടപടികൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  • ഉത്സവങ്ങൾ ചടങ്ങുകളാക്കി മാത്രം നടത്തി ആൾക്കൂട്ടം ഒഴിവാക്കൻ നിർദേശം നൽകും.
  • സ്കൂൾ വാർഷികാഘോഷ പരിപാടികൾ, വിനോദയാത്ര, എന്നിവ ഉൾപ്പെടെ ഒഴിവാക്കണം.
  • ശബരിമല ദർശനം ഒഴിവാക്കണം.
  • നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് സർക്കാർ ഭക്ഷണം നൽകും. ഇതിനായി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
  • വിവാഹങ്ങള്‍ ആഘോഷമാക്കി നടത്തരുത്.
  • സിനിമ പ്രദർശനങ്ങൾ ഒഴിവാക്കണം.
  • ഡ്രൈവിങ്ങ് ടെസ്റ്റ് ആവശ്യമെങ്കിൽ മുൻകരുതൽ എടുക്കണം.
  • കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിനോദ സ‍ഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

Next Story

Related Stories