TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ് ഭേദമായി, ആശുപത്രി വിട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ് ഭേദമായി, ആശുപത്രി വിട്ടു

കൊവിഡ് 19 ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അസുഖം ഭേദമായി ആശുപത്രി വിട്ടു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. ജോണ്‍സണും ഭാര്യ പാങ്കാളി കാരി സൈമണ്ട്‌സും നാഷണൽ ഹെൽത്ത് സർവീസിനും (എൻഎച്ച്എസ്) സെന്റ് തോമസ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നന്ദി പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് 55കാരനായ ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടക്കത്തില്‍ ചെറിയ പനിയും ചുമയുമടക്കമുണ്ടായിരുന്ന ബോറിസ് ജോണ്‍സണ്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു. ഓഫീസ് ജോലികള്‍ വീട്ടില്‍ നിന്ന് ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ജോണ്‍സണെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ആറിന് ഐസിയുവിലേയ്ക്ക് മാറ്റി. ഓക്‌സിജന്‍ നല്‍കിയിരുന്നെങ്കിലും ജീവന്‍ നിലനിര്‍ത്താനായി വെന്റിലേറ്ററിന്റെ ആവശ്യം വന്നില്ല. മൂന്ന് ദിവസം ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ മുറിയിലേയ്ക്ക് മാറ്റിയത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">I cannot thank our magnificent NHS enough. The staff at St Thomas" Hospital have been incredible. I will never, ever be able to repay you and I will never stop thanking you. 🌈</p>— Carrie Symonds (@carriesymonds) <a href="https://twitter.com/carriesymonds/status/1249315481594576896?ref_src=twsrc^tfw">April 12, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

പ്രധാനമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ ജോണ്‍സണ്‍ ഏല്‍പ്പിച്ചത് വിദേശകാര്യ സെക്രട്ടറി (മന്ത്രി) ഡൊമിനിക്ക് റാബിനെയാണ്. കൊവിഡിനെതിരായ പ്രതിരോധ നടപടികളിലെ വീഴ്ചയുമായി ബന്ധപ്പെട്ട് യുകെയില്‍ ബോറിസ് ജോണ്‍സണിനും ഗവണ്‍മെന്റിനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. 9875 പേരാണ് യുകെയിൽ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 78991 കൊവിഡ് പോസിറ്റീവ് കേസുകൾ വന്നു. 68772 പേർ ഇപ്പോളും ചികിത്സയിൽ തുടരുകയാണ്. ഇതിൽ 1559 പേരുടെ നില ഗുരുതരമാണ്. 344 പേർക്ക് മാത്രമാണ് ഇതുവരെ അസുഖം ഭേദമായത്.


Next Story

Related Stories