TopTop
Begin typing your search above and press return to search.

ചാൾസ് രാജകുമാരനു കോവിഡ് 19, ആരോഗ്യനില തൃപ്തികരം

ചാൾസ് രാജകുമാരനു കോവിഡ് 19, ആരോഗ്യനില തൃപ്തികരം

ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരനു കോവിഡ് 19 സ്ഥിരീകരിച്ചു. 71 കാരനായ രാജകുമാരന് രോഗം സ്ഥിരീകരിച്ച കാര്യം ക്ലാരൻസ് ഹൗസ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബ്രീട്ടീഷ് രാജകുടുംബാംഗം അറിയിച്ചു.

നിലവിൽ സ്കോട്ട്ലാന്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയാണ് ചാൾസ്. അദ്ദേഹത്തിന്റെ പത്നി കാമിലയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും രോഗ ബാധ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണ് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്ന ചാള്‍സ് രാജകുമാരൻ. ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഒഫ് വേൽസ് എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും മകനായി 1948 നവംബർ 14 ന് ലണ്ടനിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിലായിരു ചാൾസിന്റെ ജനനം.


Next Story

Related Stories