TopTop
Begin typing your search above and press return to search.

യുകെയില്‍ ഇന്ന് 500ലധികം കൊവിഡ് മരണം, ആകെ മരണം 2352

യുകെയില്‍ ഇന്ന് 500ലധികം കൊവിഡ് മരണം, ആകെ മരണം 2352

യുകെയില്‍ (ബ്രിട്ടന്‍) ഇന്ന് 500ലധികം കൊവിഡ് 19 മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും കൂടുതല്‍ കൊവിഡ് മരണമാണ് ഇതുവരെയുള്ള കണക്ക് പ്രകാരം ഇത്. 563 പേരാണ് ഇന്ന് യുകെയില്‍ മരിച്ചത്. യുകെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

യുകെയിൽ 29,474 പേര്‍ക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ 4324 കേസുകള്‍ കൂടി. ബ്രിട്ടന്‍ കഴിഞ്ഞയാഴ്ച ലോക്ക് ഡൗണിലേയ്ക്ക് പോയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് തന്നെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും വിട്ടീൽ ക്വാറൻ്റൈൻ ചെയ്തുകൊണ്ട് ഓഫീസ് കാര്യങ്ങൾ വീട്ടിൽ നിന്ന് നോക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

ചാള്‍സ് രാജകുമാരനും കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്നു. ചൊവ്വാഴ്ചയാണ് ചാൾസ് ഐസൊലേഷൻ വിട്ടത്. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നടത്തുന്ന പ്രവർത്തനങ്ങളെ ചാൾസ് വീഡിയോ സന്ദേശത്തിൽ പ്രകീർത്തിച്ചു. ഐസൊലേഷന്‍ പൂര്‍ണമായും വിട്ടിട്ടില്ലെന്നും ഇപ്പോളും സാമൂഹ്യഅകലം പാലിക്കുന്നതായും ചാള്‍സ് പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാത്ത അത്യന്തം ദുഖകരമായ സമയത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് - ചാൾസ് പറഞ്ഞു.


Next Story

Related Stories