TopTop
Begin typing your search above and press return to search.

വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചൈനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു, സൈന്യവുമായുള്ള ബന്ധം മറച്ചുവച്ച് യുഎസ്സിൽ കയറിക്കൂടാൻ ശ്രമമെന്ന് ആരോപണം

വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചൈനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു, സൈന്യവുമായുള്ള ബന്ധം മറച്ചുവച്ച് യുഎസ്സിൽ കയറിക്കൂടാൻ ശ്രമമെന്ന് ആരോപണം

വിസ തട്ടിപ്പ് ആരോപിച്ച് മൂന്ന് ചൈനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൂന്ന് ചൈനീസ് പൗരന്മാരെ യുഎസ് അറസ്റ്റ് ചെയ്തു. ചൈനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരം മറച്ചുവച്ചുവെന്നാണ് ആരോപണം. മൂന്ന് പേരെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചൈനീസ് പൗരന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനീസ് കോണ്‍സുലേറ്റിലാണുള്ളത്. ഇതുമൂലം ഇയാളെ അറസ്റ്റ് ചെയ്യാന്‍ എഫ്ബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ചൈനീസ് ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ചൈനീസ് സൈന്യവുമായി അപ്രഖ്യാപിത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ എഫ്ബിഐ ഏജന്റുമാര്‍ ചോദ്യം ചെയ്തു. യുഎസ്സിലെ 25 നഗരങ്ങളിലായാണ് ചോദ്യം ചെയ്തത്. ആര്‍മി സയന്റിസ്റ്റുകളെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങള്‍ സൈന്യവുമായുള്ള ബന്ധം മറച്ചുവച്ച് ഗവേഷക വിസകള്‍ക്ക് (റിസര്‍ച്ച് വിസ) അപേക്ഷിക്കുന്നുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറ്റോണിയായ ജോണ്‍ സി ഡെമേര്‍സ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. യുഎസ്സിലെ തുറന്ന സമൂഹത്തിന്റെ സാധ്യതകളും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ചൂഷണം ചെയ്യാനാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിവരങ്ങൾ മറച്ചുവച്ച് വിസ നേടാൻ ശ്രമിക്കുന്നത് - ഡെമേർസ് പറഞ്ഞു. ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് 72 മണിക്കൂറിനകം അടയ്ക്കാന്‍ കഴിഞ്ഞ ദിവസം യുഎസ് ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം യുഎസ്സിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19ന് ഉത്തരവാദി ചൈനയാണെന്നും കൊറോണ വൈറസിനെ പുറത്തുവിട്ടത് ചൈനയാണെന്നും മറ്റും ആരോപിച്ച് യുഎസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധവും ദക്ഷിണ ചൈനാകടല്‍ പ്രശ്‌നവും ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാനിയമവുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുന്ന സംഭവവികാസങ്ങള്‍. കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ചൈനയിലും യുഎസ് കോണ്‍സുലേറ്റ് തങ്ങളും അടപ്പിക്കുമെന്ന് ചൈനീസ് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.


Next Story

Related Stories