TopTop
Begin typing your search above and press return to search.

ജോർജ്ജ് ഫ്ളോയിഡിന് ശേഷം റേയ്ഷാർഡ് ബ്രൂക്സ് - യുഎസ് പൊലീസ് വീണ്ടും കറുത്തവർഗക്കാരനെ കൊന്നു, അറസ്റ്റ് ശ്രമത്തിനിടെ വെടിവച്ചു

ജോർജ്ജ് ഫ്ളോയിഡിന് ശേഷം റേയ്ഷാർഡ് ബ്രൂക്സ് - യുഎസ് പൊലീസ് വീണ്ടും കറുത്തവർഗക്കാരനെ കൊന്നു, അറസ്റ്റ് ശ്രമത്തിനിടെ വെടിവച്ചു

മിനിയാപോളിസില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡെന്ന കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയ പൊലീസിനെതിരെ യുഎസ്സിലാകെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ തീ കെടുന്നതിന് മുമ്പായി മറ്റൊരു കറുത്തവര്‍ഗക്കാരനെക്കൂടി യുഎസ് പൊലീസ് കൊലപ്പെടുത്തി. അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനായ റേയ്ഷാര്‍ഡ് ബ്രൂക്‌സിനെ വെടിവച്ച് കൊന്നു. സംഭവത്തില്‍ അറ്റ്‌ലാന്റയില്‍ പ്രതിഷേധം ശക്തമായതോടെ അറ്റ്‌ലാന്റ പൊലീസ് ചീഫ് രാജി വച്ചു. വംശീയ കൊലയെന്ന് ആരോപിച്ച് നൂറുകണക്കിനാളുകള്‍ അറ്റ്‌ലാന്റയിലെ ഒരു അന്തര്‍സംസ്ഥാന ഹൈവേ ബ്ലോക്ക് ചെയ്തു. 27കാരനായ റേയ്ഷാര്‍ഡ് ബ്രൂക്‌സ് ഇന്നലെയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി മുഴുവന്‍ ഡ്രൈവ് ചെയ്ത് വന്നതിന്റെ ക്ഷീണത്തില്‍ കാറില്‍ കിടന്നുറങ്ങുകയായിരുന്നു റേയ്ഷാര്‍ഡ്. വെന്‍ഡീസ് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില്‍. റസ്‌റ്റോറന്റിലേയ്ക്ക് വരുന്നവരുടെ വഴി തടയുകയാണ് റേയ്ഷാര്‍ഡ് എന്ന് ആരോപിച്ച് ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതായും അറസ്റ്റ് തടയാന്‍ ശ്രമിച്ചതായും ജോര്‍ജ്ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പറയുന്നു. പൊലീസുകാരന്റെ ടേസര്‍ തോക്ക് കൈക്കലാക്കിയ റേയ്ഷാര്‍ഡ് ഓടിരക്ഷപ്പെടാന്‍ നോക്കി. ഓഫീസര്‍ക്ക് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ വെടിവച്ചു. ബ്രൂക്‌സിനെ ഹോസ്പിറ്റലിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ഒരു ഓഫീസര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.


Next Story

Related Stories