TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ 36,48,000 കോടി രൂപയുടെ കൊറോണ രക്ഷാപദ്ധതിക്ക് അംഗീകാരം,തൊഴിലില്ലാതായത് 2.6 കോടി ജനങ്ങള്‍ക്ക്

അമേരിക്കയില്‍ 36,48,000 കോടി രൂപയുടെ കൊറോണ രക്ഷാപദ്ധതിക്ക് അംഗീകാരം,തൊഴിലില്ലാതായത് 2.6 കോടി ജനങ്ങള്‍ക്ക്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ പ്രശ്‌നങ്ങള്‍ നേരിടുനതിന് അമേരിക്കയില്‍ വന്‍ സാമ്പത്തിക പദ്ധതിക്ക് ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. നേരത്തെ സെനറ്റ് അംഗീകാരം നല്‍കിയ 184 ബില്ല്യന്‍ ഡോളറിന്റെ രക്ഷാപദ്ധതിക്കാണ് ജനപ്രതിനിധി സഭയും അംഗീകാരം നല്‍കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കുന്നതൊടെ ഇത് നിയമമാകും. ചെറുകിട ബിസിനസ്സുകളെയും ആശുപത്രികളെയും സഹായിക്കുന്നതിനാണ് പുതിയ രക്ഷാ പാക്കേജ്. ഇതോടെ കൊറോണ മൂലമുണ്ടായ സാഹചര്യം നേരിടുന്നതിന് അമേരിക്ക ചിലവഴിക്കുന്ന ഉത്തേജക പദ്ധതി മൂന്ന് ലക്ഷം കോടി രൂപയുടതായി. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഇത് 36,48,000 കോടി രൂപ വരും

ചൊവാഴ്ചയാണ് സെനറ്റ് ഈ ബില്ല് പാസ്സാക്കിയത്. കൊറോണ വൈറസിനെ എങ്ങനെയാണ് സര്‍ക്കാര്‍ നേരിട്ടതെന്ന് പരിശോധിക്കാന്‍ ജനപ്രതിനിധി സഭ ഒരു സെലക്ട് കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. എങ്ങനെയാണ് ഫെഡറല്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചതെന്നതടക്കം പരിശോധിക്കാനുള്ള വിപുലമായ അധികാരങ്ങളോടെയാണ് കമ്മിറ്റി നിലവില്‍വന്നിരിക്കുന്നത്. കൊറണ ഫണ്ട് ശരിയായ രീതിയിലാണ് ചെലവഴിക്കപ്പെടുന്നതെന്ന് കണക്കിലാക്കാന്‍ ഇത്തരമൊരു കമ്മിറ്റി അനിവാര്യമാണെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. അതിനിടെ കൊറോണ വൈറസ് മൂലം അമേരിക്കയിലെ തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. തൊഴിലില്ലായമ സഹായം തേടുന്നനതിന് അപേക്ഷിച്ചവരുടെ എണ്ണം 2.6 കോടി ആയി. കഴിഞ്ഞ ആഴ്ച മാത്രം 44 ലക്ഷം ആളുകളാണ് തൊഴിിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചത് 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തൊഴില്ലാതായതിനെതുടര്‍ന്ന് വിവിധ തരം ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഇതുവരെ ഇത്ര വര്‍ധിച്ചിട്ടില്ല.ഇത് നാലാം തവണയാണ് അമേരിക്കയില്‍ കൊറോണയ്‌ക്കെതിരെ ഉത്തേജക പദ്ധതി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസമാണ് രണ്ട ലക്ഷം കോടിരൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ ജനപ്രതിനിധി സഭ യോഗം ചേര്‍ന്നത്. അംഗങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടാണ് നടപടി ക്രമങ്ങളില്‍ ഭാഗമായത്. അമേരിക്കയില്‍ 845000 ആളുകളെയാണ് കൊറോണ പിടി കൂടിയിരിക്കുന്നത്. ഇതിനകം 46,800 പേര്‍ രോഗ ബാധിതരായി മരിച്ചു. ലോക വ്യാപകമായി ഇതിനകം 27 ലക്ഷം ആളുകളാണ് രോഗ ബാധിതരായിട്ടുളളത്. 1,88,437 പേരാണ് മരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ റമാദാന്‍ മാസാചരണം തുടങ്ങിയതിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ദുബായ്,അല്‍ജീരിയ എന്നി രാജ്യങ്ങള്‍ ആണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ദുബായിയില്‍ ലൈസന്‍സില്ലാതെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ പുറത്തിറങ്ങാന്‍ സാധിക്കും.


Next Story

Related Stories