TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ ഗുരതരമായ സ്ഥിതി, ഇന്നലെ മരിച്ചത് 1858 പേര്‍, ട്രംപ് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ,വിമര്‍ശനം നിര്‍ത്തണമെന്ന് യുഎന്‍

അമേരിക്കയില്‍ ഗുരതരമായ സ്ഥിതി, ഇന്നലെ മരിച്ചത് 1858 പേര്‍, ട്രംപ് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ,വിമര്‍ശനം നിര്‍ത്തണമെന്ന് യുഎന്‍

അമേരിക്കയെ പിടിച്ചുലച്ചുകൊണ്ട് കൊറണ വൈറസ് ബാധമൂലമുള്ള മരണ സംഖ്യ രാജ്യത്ത് ദ്രുതഗതിയില്‍ വര്‍ധിക്കുന്നു

കൊറോണ വൈറസ് വ്യാപിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഒറ്റ ദിവസം മരിച്ചത് ഇന്നലെ അമേരിക്കയിലായിരുന്നു. ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത് 1858 പേരാണ്. ന്യൂയോര്‍ക്കിലാണ് സ്ഥിതി ഏറ്റവും വഷളായി തുടരുന്നത്. ഇവിടെ 779 പേരാണ് ഇന്നലെ മാത്രം മരിച്ചത്. മരണ സംഖ്യ വര്‍ധിക്കുന്നതിനിടിയിലും ലോകാരോഗ്യ സംഘടനയ്‌ക്കെതിരായ വിമര്‍ശനം പ്രസിഡന്റ് ട്രംപ് ശക്തമാക്കി. ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടനയും, ഈ ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടെതെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ സെക്രട്ടരി ജനറലും രംഗത്തെത്തി

കൊറോണ വൈറസ് ആരംഭിച്ച ചൈനയിലെ വുഹാന്‍ നഗരം സാധാരണ നിലയിലേക്ക് പ്രവേശിച്ച് തുടങ്ങി

വൈറസ് ബാധയില്‍ ഏതെങ്കിലും ഒരു രാജ്യത്ത് ഇത്രയധികം ആളുകള്‍ മരിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 29 ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അമേരിക്കയില്‍ ഇതിനകം 14,687 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ന്യൂയോര്‍ക്കിലാണ്. ഇവിടെ 6000ത്തിലധികം ആളുകള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 731 പേരാണ്. ഇറ്റലിയും സ്‌പെയിനും കഴിഞ്ഞാല്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലാണ്. മരണ സംഖ്യ വര്‍ധിക്കുന്നതിനിടിയിലും ലോകാ രോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന വിമര്‍ശനത്തിനെതിരെ ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗ്രുട്ട്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനത്തെക്കുറിച്ച് പരമാര്‍ശിക്കാതെ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടെതെന്ന് പറഞ്ഞു. ' നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഇത്തരംഘട്ടങ്ങളില്‍ ചില വസ്തുതകളെ വ്യത്യസ്തമായി മനസ്സിലാക്കാന്‍ ഇടവന്നേക്കും. പകര്‍ച്ച വ്യാധിയെ പൂര്‍ണമായും കീഴടക്കിയതിന് ശേഷം ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുകയും എങ്ങനെ ഇത്തരമൊരു ദുരന്തമുണ്ടായന്ന് പരിശോധിക്കുകയും ചെയ്യാവുന്നതാണ്. 1000 കണക്കിന് ജീവനക്കാരുമായി ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളുടെ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയം ലോക രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്ന് ആന്റോണിയോ ഗുട്ട്രസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്നലെയും ഇന്നുമായാണ് ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതെിരെ തിരിഞ്ഞത്. ചൈനയ്ക്ക് അനുകൂലമായാണ് ലോകാരോഗ്യസംഘടനയുടെ നിലപാടുകള്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈറസ് ബാധയെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍്ത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറല്‍ തന്നെ രംഗത്തുവന്നതിന് പിന്നാലെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം ബ്രിട്ടനിലും മരണ സംഖ്യ വര്‍ധിക്കുകയാണ്. യുറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുള്ള രാജ്യമായി ബ്രിട്ടന്‍ മാറിയിരിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ 938 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ്അടുത്തയാഴ്ച മരണ സംഖ്യ വര്‍ധിക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനകം 7097 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ലണ്ടനിലെ സെ്ന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകത്തെമ്പാടും ഇതിനകം 14 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതായാണ് കണക്കാക്കുന്നത്. അതിനിടെ 76 ദിവസത്തെ ലോക് ഡൗണിന് ശേഷം ചൈനീസ് നഗരമായ വുഹാന്‍ സാധാരണ നിലയിലേക്ക് എത്തികൊണ്ടിരിക്കുന്നു. ജനുവരി 23 നാണ് 1.1 കോടി ജനങ്ങളുള്ള വുഹാന്‍ നഗരം അടച്ചത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആളുകള്‍ ജോലിക്ക് പോയി തുടങ്ങി. സ്‌റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും നഗരം വീണ്ടും സജീവമായതിനെ കുറിക്കാന്‍ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മറ്റ് ചൈനീസ് നഗരങ്ങളിലേക്കുള്ള വി്മാന സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.


Next Story

Related Stories