TopTop
Begin typing your search above and press return to search.

നമ്മൾ ഇടതുപക്ഷമായാൽ നാട്ടുകാർ വോട്ട് ചെയ്യില്ല - ബേണി സാൻഡേഴ്സിനെ ഉദ്ദേശിച്ച് ഒബാമ

നമ്മൾ ഇടതുപക്ഷമായാൽ നാട്ടുകാർ വോട്ട് ചെയ്യില്ല - ബേണി സാൻഡേഴ്സിനെ ഉദ്ദേശിച്ച് ഒബാമ

രാഷ്ട്രീയമായി ഇടതുപക്ഷത്തേക്ക് കൂടുതല്‍ ചായുകയാണെങ്കില്‍ അത് വോട്ടര്‍മാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്ക് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്. ഒരു ധനസമാഹരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക വോട്ടർമാരും നിലവിലെ സംവിധാനം തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒബാമ ഇതുവരെ ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ 18 ഡെമോക്രാറ്റുകളാണ് മത്സരരംഗത്തുള്ളത്. മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡൻ, സെനറ്റർമാരായ എലിസബത്ത് വാറൻ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ബേണി സാൻഡേഴ്സ്, ഇൻഡ്യാന സൗത്ത് ബെൻഡിലെ മേയർ പീറ്റ് ബട്ടിഗീഗ് എന്നിവരാണ് മുന്‍പന്തിയിലുള്ള സ്ഥാനാര്‍ത്ഥികള്‍. വെള്ളിയാഴ്ച വാഷിംഗ്ടണിൽ നടന്ന പരിപാടിയിൽ ഒബാമ ഏതെങ്കിലും സ്ഥാനാർത്ഥിയുടെ പേരെടുത്ത് പരാമർശിക്കുകയോ നിർദ്ദിഷ്ട നയ നിർദ്ദേശങ്ങളെ വിമർശിക്കുകയോ ചെയ്തില്ല. പകരം ആരോഗ്യ സംരക്ഷണം, കുടിയേറ്റം തുടങ്ങിയ സാധാരണക്കാരേ കൂടുതല്‍ ബാധിക്കുന്ന വിഷയങ്ങളിൽനിന്നും തെന്നിമാറരുതെന്ന് എല്ലാവരോടുമായി പറയുകമാത്രമാണ് അദ്ദേഹം ചെയ്തത്.

‘വോട്ടർമാർക്ക് ചില ട്വിറ്റർ ഫീഡുകളില്‍ വരുന്നതുപോലെയുള്ള ഇടതുപക്ഷ ചായ്‌വോ, പാര്‍ട്ടിയിലെ ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവക്കുന്നതുപോലുള്ള ഇടതു വീക്ഷണമോ ഉണ്ടാവണമെന്നില്ല’ എന്ന് ഒബാമ ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പിന് കേവലം മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒബാമ നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നു.

എന്നാല്‍, ഏറ്റവും കൂടുതല്‍ ഇടതുപക്ഷ ചായ് വ് പ്രകടിപ്പിക്കുന്ന സ്ഥാനാർത്ഥികളായ ബെർണി സാണ്ടേഴ്‌സ്, എലിസബത്ത് വാറൻ എന്നിവരെയാണ് ഒബാമ വിമർശിച്ചതെന്ന് വ്യക്തമാണ്. രാഷ്ട്രീയ-സാമ്പത്തിക രംഗം വിപുലമായ പരിവര്‍ത്തനത്തിന് വിധേയമാകണമെന്നും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് അവസാനിപ്പിക്കുകയും, കുടിയേറ്റം നിയമവിരുദ്ധമാക്കരെതുന്നും അഭിപ്രായപ്പെടുന്നവരാണ് ഇരുവരും. ‘അല്‍പംകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം’ എന്നാണു ഒബാമയുടെ നിര്‍ദേശം. സമ്പന്നരായ ലിബറല്‍ ദാതാക്കൾ പങ്കെടുത്ത യോഗത്തിൽ വെച്ചാണ് ഒബാമ ഈ പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories