TopTop
Begin typing your search above and press return to search.

പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനാവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹർജി കോടതി തള്ളി

പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനാവശ്യപ്പെട്ടുള്ള ട്രംപിന്റെ ഹർജി കോടതി തള്ളി

പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ് നല്‍കിയ പെറ്റീഷന്‍ കോടതി തള്ളി. ലക്ഷക്കണക്കിന് വരുന്ന മെയില്‍ ഇന്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് കോടതിയെ സമീപിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും വാദങ്ങളുമാണ് ട്രംപ് ഉന്നയിച്ചിട്ടുള്ളതെന്ന് ഡിസ്ട്രിക്ട് ജഡ്ജ് മാത്യു ബ്രാന്‍ വിലയിരുത്തി. കോടതി വിധിയോടെ അടുത്ത ആഴ്ച ജോ ബൈഡന്‍ ജയിച്ചതായി പെന്‍സില്‍വേനിയ അധികൃതര്‍ സര്‍ട്ടിഫൈ ചെയ്യും. ജോര്‍ജ്ജിയ അടക്കമുള്ള സംസ്ഥാനങ്ങള്‍ ബൈഡന്റെ ഇല്ക്ടറല്‍ വിജയം കഴിഞ്ഞ ദിവസങ്ങളില്‍ അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള് ട്രംപിന്റെ ശ്രമങ്ങള്‍ക്കുള്ള ഏറ്റവും ഒടുവിലത്തെ തിരിച്ചടിയാണ് പെന്‍സില്‍വേനിയ കോടതി വിധി.

80,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പെൻസിൽവേനിയയിൽ ജോ ബൈഡനുള്ളത്. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള ട്രംപിന്റെ ആരോപണം യുഎസ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തള്ളിയിരുന്നു. 70 ലക്ഷത്തോളം വോട്ടര്‍മാരുടെ വോട്ട് അസാധുവാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ജഡ്ജി മാത്യു ബ്രാന്‍ കുറ്റപ്പെടുത്തി. മറ്റൊരു സ്വിംഗ് സ്റ്റേറ്റായ (ചാഞ്ചാട്ട സംസ്ഥാനം) മിഷിഗണിലും ജയിച്ചത് ബൈഡനാണ്. അതേസമയം വിജയം സർട്ടിഫൈ ചെയ്യുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കണമെന്നാണ് ഇവിടെ റിപ്പബ്ലിക്കൻ പാർട്ടി ഇലക്ടറൽ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിഷിഗണിലെ ഏറ്റവും വലിയ കൗണ്ടിയായ ഡിട്രോയിറ്റില്‍ റീ കൗണ്ടിംഗ് വേണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.


Next Story

Related Stories