TopTop
Begin typing your search above and press return to search.

ദക്ഷിണ ചൈനാക്കടലിലേക്ക് രണ്ട് യുഎസ് പടക്കപ്പലുകൾ കുടി എത്തുന്നു, നീക്കം പാരസെൽ ദ്വീപുകൾക്ക് സമീപം ചൈനയുടെ സൈനികാഭ്യാസം നടക്കുന്നതിനിടെ

ദക്ഷിണ ചൈനാക്കടലിലേക്ക് രണ്ട് യുഎസ് പടക്കപ്പലുകൾ കുടി എത്തുന്നു, നീക്കം പാരസെൽ ദ്വീപുകൾക്ക് സമീപം ചൈനയുടെ സൈനികാഭ്യാസം നടക്കുന്നതിനിടെ

സൈനികാഭ്യാസത്തിൽ പങ്കെടുക്കാനായി യുഎസ് നാവികസേന രണ്ട് വിമാനവാഹിനി കപ്പലുകളെയും അതിനെ അനുഗമിച്ചുകൊണ്ട് നിരവധി യുദ്ധക്കപ്പലുകളെയും ദക്ഷിണ ചൈനാക്കടലിലേക്ക് വരും ദിവസങ്ങളിൽ അയയ്ക്കും. 'യു‌എസ്‌എസ് നിമിറ്റ്‌സും യു‌എസ്‌എസ് റൊണാൾഡ് റീഗൻ കാരിയറും അടങ്ങുന്ന കപ്പല്‍ പട ഫിലിപ്പൈൻ കടലിലും ദക്ഷിണ ചൈന കടലിലും സൈനികാഭ്യാസം നടത്തുമെന്ന്' സെവൻത് ഫ്ലീറ്റിന്റെ വക്താവ് ലഫ്റ്റനന്റ് ജോ ജെയ്‌ലി പറഞ്ഞു. ഫിലിപ്പൈൻ കടലിലും ദക്ഷിണ ചൈനാ കടലിലും സേനയ്ക്ക് വിപുലമായി പരിശീലനം നടത്താന്‍ കഴിയുമെന്നും, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൈനികാഭ്യാസം ഏതെങ്കിലും പ്രദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണമല്ലെന്നും ജോ ജെയ്‌ലി വ്യക്തമാക്കി. ഇന്തോ-പസഫിക്കിലുടനീളം യുഎസ് നാവിക സേനയുടെ സുരക്ഷയും, സ്ഥിരതയും, സമൃദ്ധിയും ഉറപ്പുവരുത്തുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണിത്‌ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, പാരസെൽ ദ്വീപുകൾക്ക് സമീപം ചൈനയും സ്വന്തമായി സൈനികാഭ്യാസം നടത്തുന്നതിനിടയിലാണ് യു.എസും മേഖലയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയുടെ സൈനികാഭ്യാസത്തെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

'ഞങ്ങളുടെ തെക്കുകിഴക്കൻ ഏഷ്യൻ സുഹൃത്തുക്കളുമായി അമേരിക്ക യോജിക്കുന്നു: ദക്ഷിണ ചൈനാക്കടലിലെ തർക്ക മേഖലയില്‍ പിആർസിയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന) സൈനികാഭ്യാസം വളരെ പ്രകോപനപരമാണ്' എന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്. പാരസെൽ ദ്വീകളുടെമേല്‍ ചൈന, വിയറ്റ്നാം, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. 1974ൽ ദക്ഷിണ വിയറ്റ്നാമുമായി നടന്ന യുദ്ധം മുതൽ ചൈനയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്.


Next Story

Related Stories