TopTop
Begin typing your search above and press return to search.

കൊറോണ കാലത്ത് മാസ്കില്ലാതെ ട്രംപിൻ്റെ ഗോൾഫ് കളി

കൊറോണ കാലത്ത് മാസ്കില്ലാതെ ട്രംപിൻ്റെ ഗോൾഫ് കളി

വിർജീനിയയില്‍ ഗോൾഫ് കളിക്കാന്‍ പോയ ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തില്‍. 'വൈറ്റ് പോളോ ഷർട്ടും വൈറ്റ് ബേസ്ബോൾ തൊപ്പിയും ധരിച്ചാണ് അദ്ദേഹം വൈറ്റ് ഹൌസില്‍ നിന്നും പുറത്തിറങ്ങിയത്. പ്രസിഡന്റിനൊപ്പം സീക്രട്ട് സർവീസ് ഏജന്റുമാർ മാസ്ക് ധരിച്ചതായി കാണാം. എന്നാല്‍ പൊതുവേ മാസ്ക് വിരോധിയായ ട്രംപ് മാസ്ക് ധരിച്ചില്ല. വിർജീനിയയിലെ സ്റ്റെർലിംഗിലുള്ള തന്റെ ഗോൾഫ് ക്ലബിൽ എത്തിയ അദ്ദേഹം ഒരു റൗണ്ട് കളിച്ചു.

അതേസമയം, ശനിയാഴ്ച രാവിലെയോടെ യുഎസിൽ കൊവിഡ്‌ രോഗഭാധിതരുടെ എണ്ണം 1.6 മില്യന്‍ കവിഞ്ഞു. മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. യു.എസില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൌണ്‍ ലഘൂകരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളോട് ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ് ഭരണകൂടം. വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിൽ ഇപ്പോഴും വൈറസ് പടര്‍ന്നുപിടിക്കുകയാണെങ്കിലും ഗോൾഫ് പോലുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് കൊറോണ വൈറസ് ടാസ്‌ക്ഫോഴ്സ് അംഗം ഡോ. ഡെബോറ തന്നെ പറഞ്ഞിരുന്നു.

പരമ്പരാഗത മെമ്മോറിയല്‍ ഡേ ആഘോഷത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഭരണഘൂടം. ട്രംപിന്റെ ഗോൾഫിനോടുള്ള താൽപര്യം നിരന്തരമായ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. 2016 ലെ പ്രചാരണ വേളയില്‍ അദ്ദേഹം പറഞ്ഞിരുന്നത് 'ഞാൻ നിങ്ങൾക്കായി പ്രവർത്തിക്കാൻ പോകുന്നു. എനിക്ക് ഗോൾഫ് കളിക്കാൻ സമയമില്ല' എന്നായിരുന്നു. എന്നാല്‍, അധികാരമേറ്റതിനുശേഷം ട്രംപ് 200ലധികം തവണ ഗോള്‍ഫ് കളിക്കാന്‍ പോയിട്ടുണ്ട്. കൊറോണ വൈറസ് യു.എസില്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങിയ മാർച്ച് 8 നാണ് അദ്ദേഹം അവസാനമായി കളിച്ചത്.


Next Story

Related Stories