TopTop
Begin typing your search above and press return to search.

ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ: ട്രംപ്

ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ: ട്രംപ്

ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താല്‍പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോള്‍ കത്തിനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്ത്യയേയും ചൈനയേയും ഞങ്ങള്‍ അറിയിച്ചിട്ടുണ്ട് - ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിക്കുകയായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് അഭ്യര്‍ത്ഥിച്ചതായി ട്രംപ് കഴിഞ്ഞ വര്‍ഷം നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കാശ്മീർ പ്രശ്നത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ പാടില്ലെന്ന ഇന്ത്യ പിന്തുടർന്നുപോന്ന നയത്തിൽ നിന്നുള്ള വ്യതിചലനമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. അതേസമയം വിവാദമായതോടെ വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ട്രംപിൻ്റെ വാഗ്ദാനം തള്ളിക്കളയുകയായിരുന്നു.

ലഡാക്കിലെ നിയന്ത്രണരേഖയിലും സിക്കിമിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും ചൈനയുടേയും ഇന്ത്യയുടേയും സൈന്യങ്ങള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംഘര്‍ഷത്തിലാണ്. ലഡാക്കിലാണ് സംഘര്‍ഷം രൂക്ഷമായത്. ചൈന അതിര്‍ത്തിക്കടുത്ത് സൈനികവിന്യാസം വര്‍ദ്ധിപ്പിച്ചിരുന്നു. ചൈനീസ് യുദ്ധവിമാനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപി റാവത്തുമായും ചര്‍ച്ച നടത്തിയിരുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">We have informed both India and China that the United States is ready, willing and able to mediate or arbitrate their now raging border dispute. Thank you!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1265604027678670848?ref_src=twsrc^tfw">May 27, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories