TopTop
Begin typing your search above and press return to search.

യുഎസ്സും റഷ്യയും ആണവനിരായുധീകരണ ചർച്ചകൾ തുടങ്ങി

യുഎസ്സും റഷ്യയും ആണവനിരായുധീകരണ ചർച്ചകൾ തുടങ്ങി

ഒരു വർഷത്തിലേറെയായ ഇടവേളയ്ക്ക് ശേഷം യുഎസും റഷ്യയും തങ്ങളുടെ ആണവായുധ ശേഖരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് പുനരാരംഭിച്ചു. തിരഞ്ഞെടുപ്പിലേക്ക് വെറും നാലുമാസമേ ഉള്ളെന്നിരിക്കെ ആയുധ നിയന്ത്രണം സാധ്യമാക്കാന്‍ ട്രംപ് ഭരണകൂടത്തിനു കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ട്രംപിന്റെ പുതിയ യുഎസ് ആയുധ നിയന്ത്രണ പ്രതിനിധി മാർഷൽ ബില്ലിംഗ്സ്ലിയ വിയന്നയിൽ റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റയാബ്കോവിനെ കാണാൻ പോകും. കൂടാതെ ഒരു പ്രതിനിധിയെ അയയ്ക്കാൻ ചൈനയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയോട് ഈ ചർച്ചകളിൽ പങ്കെടുക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു തുറന്ന ക്ഷണപ്പത്രം നൽകിയിട്ടുണ്ട്. അത് മൂന്ന് രാജ്യങ്ങളും ആയുധ നിയന്ത്രണ ചർച്ചകൾ നല്ല വിശ്വാസത്തോടെ നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്. ചൈന ആയുധ നിര്‍മ്മാണം നിയന്ത്രിക്കാന്‍ തയ്യാറാകണമെന്ന് യു.എസ് പതിറ്റാണ്ടായി ആവശ്യപ്പെടുന്ന കാര്യമാണെങ്കിലും ചൈനീസ് സർക്കാർ അത് നിരസിക്കുകയാണ് പതിവ്. യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങുടെ ആയുധ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടേത് വളരെ കുറവാണ് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

'ആണവ നിരായുധീകരണ ചർച്ചകളിൽ ചൈന പങ്കെടുക്കേണ്ട സമയം ഇതുവരെ സംജാതമായിട്ടില്ല' എന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ 'ചൈന പുനർവിചിന്തനം നടത്തണം. വൻ ശക്തി രാഷ്ട്രമെന്ന പദവി നേടുന്നതിന് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. ആണവനിർമ്മാണത്തിന്റെ കാര്യത്തില്‍ രഹസ്യത്തിന്റെ വലിയ മതിലുകളുടെ ആവശ്യമില്ല. വിയന്നയിൽ ചൈനയ്ക്കായി ഒരു സീറ്റ് മാറ്റിവയ്ക്കും' എന്നാണ് മാർഷൽ ബില്ലിംഗ്സ്ലിയ ട്വീറ്റ് ചെയ്തത്.


Next Story

Related Stories