TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ 2,40,000-ത്തോളം ആളുകള്‍ കൊറോണ മൂലം മരിക്കുമെന്ന് വൈറ്റ് ഹൗസ്, ലോകത്തെ അഞ്ചില്‍ മൂന്ന് രോഗികളും യുഎസ്സില്‍

അമേരിക്കയില്‍ 2,40,000-ത്തോളം ആളുകള്‍ കൊറോണ മൂലം മരിക്കുമെന്ന് വൈറ്റ് ഹൗസ്, ലോകത്തെ അഞ്ചില്‍ മൂന്ന് രോഗികളും യുഎസ്സില്‍

കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2,40,000-നും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാരുടെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. അമേരിക്കയില്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുകയാണ്. ആകെ മരിച്ച ആളുകളുടെ എണ്ണം അമേരിക്കയില്‍ ചൈനയെക്കാള്‍ കൂടി. ലോകത്ത് രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കക്കാരാണ്. ബ്രിട്ടനിലും സ്‌പെയിനിലും മരണസംഖ്യ ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഒരു ലക്ഷത്തിനും 2,40,000 ത്തിനും ഇടയില്‍ ആളുകള്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ കരുതല്‍ നടപടിയെടുത്താലുള്ള അവസ്ഥയെക്കുറിച്ചാണ് ഇത് പറയുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് തലവന്‍ ആന്റോണി ഫൗസി പറഞ്ഞത് ഇത്രയും പേര്‍ മരിക്കുമെന്ന് കണക്കാക്കണമെന്നാണ്. എന്നാല്‍ അത്രയും പേര്‍ മരിക്കുമെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">LIVE: Press Briefing with Coronavirus Task Force <a href="https://t.co/CurosT0chF">https://t.co/CurosT0chF</a></p>— The White House (@WhiteHouse) <a href="https://twitter.com/WhiteHouse/status/1245100705393721349?ref_src=twsrc^tfw">March 31, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അമേരിക്കയില്‍ ഇതാദ്യമായല്ല, ഗവേഷകരും ശാസ്ത്ര സമൂഹവും ഇത്ര അപകടകരമായ കാര്യങ്ങള്‍ പുറത്തുവിടുന്നത്. ഇന്നത്തെ കണക്കില്‍ ലോകത്തില്‍ വൈറസ് ബാധിതരായ അഞ്ചുപേരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും ഇവിടെ തന്നെയാണ്. ഇപ്പോഴും പരിശോധനാ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിശദീകരണം നടത്തിയത്. സ്ഥിതിഗതികള്‍ വളരെ മോശമാകാന്‍ പോകുകയാണെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകുമെന്നും വരുന്ന ആഴ്ചകള്‍ കനത്ത നഷ്ടത്തിന്റെതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അതിനിടെ അമേരിക്കയില്‍ മരണ സംഖ്യം 3600 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ഇപ്പോള്‍ അമേരിക്ക ചൈനയേക്കാള്‍ മുകളിലാണ്. 1,81,000 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ലോകത്തെമ്പാടും ഇതിനകം 41,000 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയില്‍ മരണ സംഖ്യ 12,428 ആയി. ഇന്നലെ മാത്രം 812 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ ഇന്നലെ 849 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ജീവഹാനി സ്‌പെയിനില്‍ ഉണ്ടായത് ഇന്നലെയാണ്. ബ്രിട്ടനില്‍ 13-കാരനായ കുട്ടിയടക്കം ഇന്നലെ 381 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 1789 ആയി. ഫ്രാന്‍സിലും മരണ സംഖ്യ വര്‍ധിക്കുകയാണ്. ഇവിടെ ഇന്നലെ 499 പേര്‍ മരിച്ചു. ഇതിനകം 3523 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ഐക്യരാഷ്ട്ര സഭ രൂപികരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയെയാണ് ലോകം നേരിടുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്രസ് പറഞ്ഞു. എല്ലാ രാജ്യങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഇതിനെ നേരിടാന്‍ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര കോടി ആളുകള്‍ക്കെങ്കിലും ഇതുമൂലം തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. വിദേശ നിക്ഷേപങ്ങളില്‍ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും യുഎന്‍ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ആരോഗ്യ രംഗത്തുണ്ടാകാന്‍ പോകുന്ന വെല്ലുവിളികളുടെ സൂചനയാണ് കൊറോണയുടെ വ്യാപനമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വനനശീകരണവും വര്‍ധിച്ചുവരുന്ന ചൂടും മനുഷ്യരെ കൂടുതലായി വന്യമൃഗങ്ങളുമായി സമ്പര്‍ക്കത്തിലെത്തിക്കുകയാണെന്ന് യുഎന്‍ഡിപിയുടെ എച്ച്‌ഐവി വിഭാഗം ഡയറക്ടര്‍ മന്‍ദീപ് ധലിവാല്‍ പറയുന്നു.


Next Story

Related Stories