TopTop
Begin typing your search above and press return to search.

കോവിഡ്: ഇന്ത്യക്ക് 100 മില്യണ്‍ ഡോളര്‍ സഹായം എത്തിക്കുന്നതായി അമേരിക്ക

കോവിഡ്: ഇന്ത്യക്ക് 100 മില്യണ്‍ ഡോളര്‍ സഹായം എത്തിക്കുന്നതായി അമേരിക്ക

കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യക്ക് 100 മില്യണ്‍ ഡോളര്‍ സഹായം എത്തിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.1,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 15 ദശലക്ഷം എന്‍ 95 മാസ്‌കുകള്‍, 1 ദശലക്ഷം ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ എന്നിവയുടെ വിതരണം ആരംഭിച്ചതായും ഇത് അടുത്ത ആഴ്ച വരെ തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ്താവന പറയുന്നു.

അമേരിക്ക സ്വന്തം ആസ്ട്രാസെനെക്ക നിര്‍മാണ സാമഗ്രികള്‍ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്, ഇത് 20 ദശലക്ഷം ഡോസ് കോവിഡ് -19 വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ നമ്മുടെ ആശുപത്രികള്‍ ബുദ്ധിമുട്ടിലായപ്പോള്‍ ഇന്ത്യ അമേരിക്കയ്ക്ക് സഹായം അയച്ചതുപോലെ, ആവശ്യമുള്ള സമയത്ത് ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക ദൃഢനിശ്ചയത്തിലാണ്, വൈറ്റ് ഹൗസ് പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയെ തുടന്ന് ബുധനാഴ്ച മരണസംഖ്യ 200,000 കവിഞ്ഞു, രോഗവ്യാപനം കൂടിയതോടെ ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം നേരിടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണ് (360,960) രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.


Next Story

Related Stories