TopTop
Begin typing your search above and press return to search.

ക്ലാസുകൾ ഓൺലൈനിലായ വിദേശവിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ യുഎസ് തീരുമാനം

ക്ലാസുകൾ ഓൺലൈനിലായ വിദേശവിദ്യാർത്ഥികളുടെ വിസ റദ്ദാക്കാൻ യുഎസ് തീരുമാനം

കോവിഡ് വ്യാപനത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനിലായ വിദേശവിദ്യാർത്ഥികളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് യുഎസ് ഗവൺമെന്റ്. ഇവരുടെ വിസ പിൻവലിക്കും. ഇത്തരം കോഴ്‌സുകള്‍ക്കായി നിലവില്‍ യുഎസ്സിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ ഇല്ലെങ്കില്‍ നിയമപരമായി പേഴ്‌സണല്‍ ഇന്‍സ്ട്രക്ഷനോടെ തുടരാവുന്ന മറ്റ് സ്‌കൂളുകളിലേയ്ക്ക് മാറുകയോ വേണം. ഇത്തരത്തില്‍ ചെയ്യാത്തവരെ പുറത്താക്കേണ്ടി വരുമെന്നും ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈന്‍ അധ്യയനത്തിലുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കില്ല. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പെര്‍മിറ്റ് ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ്സില്‍ പ്രവേശനം അനുവദിക്കില്ല. അക്കാഡമിക്ക് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കാണ് എഫ് 1 വിസ നല്‍കുന്നത്. വൊക്കേഷണല്‍ കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് എം 1 വിസയും.

അതേസമയം അടുത്ത സെമസ്റ്റര്‍ പ്ലാന്‍ മിക്ക യുഎസ് യൂണിവേഴ്‌സിറ്റികളും കോളേജുകളും വ്യക്തമാക്കിയിട്ടില്ല. എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കുമെന്ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്. 40 ശതമാനം യുജി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ പ്രവേശനം അനുവദിക്കുമെന്നും എന്നാല്‍ ഇവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നുമാണ് ഹാര്‍വാഡ് പറയുന്നത്. 2018-19ല്‍ 10 ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളാണ് യുഎസ്സിലുള്ളത്. ഇതില്‍ കൂടുതല്‍ പേരും ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.


Next Story

Related Stories