TopTop

സുപ്പര്‍മാര്‍ക്കറ്റില്‍ കയറി ബോധപൂര്‍വം ചുമച്ചു, കൊവിഡ് ഭീതിയില്‍ 35 000 ഡോളറിൻ്റെ ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചു

സുപ്പര്‍മാര്‍ക്കറ്റില്‍ കയറി ബോധപൂര്‍വം ചുമച്ചു, കൊവിഡ് ഭീതിയില്‍ 35 000 ഡോളറിൻ്റെ  ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചു


സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുവെച്ച് ബോധ പൂര്‍വം ചുമച്ച് മലിനികരണം നടത്തിയതായി ആക്ഷേപം. ഇതേതുടര്‍ന്ന് അവിടെ സൂക്ഷിച്ചിരുന്ന 35 000 ഡോളറിൻ്റെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു (26,17,125 രൂപ). സ്ത്രീക്കെതിരെ സുപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ പൊലീസിന് പരാതി നൽകി
അമേരിക്കയിലെ പെന്‍സന്‍വാലിയയിലാണ് സംഭവം. അവിടെയുള്ള ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. ബേക്കറി, മാംസ വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിച്ച സ്ഥലത്തുവെച്ചായിരുന്നു സ്ത്രീ ബോധ പൂര്‍വം ചുമച്ചത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ഉടന്‍ ഇടപ്പെട്ട് അവിടെയുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയായിരുന്നു. സ്ത്രീയ്കെതിരെ പൊലീസിന് പരാതി നൽകി. ഈ സ്ത്രീക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബോധപൂര്‍വമാണ് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ട സാഹചര്യം ഇവര്‍ ഉണ്ടാക്കിയതെന്നാണ് പൊലീസും പറയുന്നത്. മാര്‍ക്കറ്റില്‍ സ്ത്രീ പ്രവേശിച്ച സ്ഥലം മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അണുമുക്തമാക്കുകയും ചെയ്തു. ' ഭക്ഷ്യവസ്തുക്കള്‍ക്ക് മൂല്യമേറിയ ഈ സാഹചര്യത്തില്‍ അത് നശിപ്പിക്കേണ്ടിവന്നുവെന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ജോ ഫൗസുല ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.
ബോധ പൂര്‍വം കോറൊണ വൈറസ് പരത്താന്‍ ശ്രമിക്കുന്നവര്‍ക്കതെരെ ഭീകരവിരുദ്ധ നിയമമനുസരിച്ച് കേസെടുക്കുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂ ജേഴസിയില്‍ കഴിഞ്ഞയാഴ്ച സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പൊലീസ് ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേസെടുത്തിരുന്നു. അമേരിക്കിയിലെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യ വസ്തുക്കളുടെ വില്‍പ്പന കേന്ദ്രം എന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതരുള്ളത് അമേരിക്കയിലാണ്. 82404 പേരാണ് അമേരിക്കയില്‍ രോഗ ബാധിതരായിട്ടുള്ളത്. ആയിരത്തിലേറെ പേര്‍ ഇതിനകം അമേരിക്കയില്‍ മരിച്ചു


Next Story

Related Stories