TopTop
Begin typing your search above and press return to search.

ഇത് അക്രമം, അടിച്ചമര്‍ത്തല്‍ - ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ഹാര്‍വാര്‍ഡ് വിദ്യാർത്ഥികൾ

ഇത് അക്രമം, അടിച്ചമര്‍ത്തല്‍ - ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി ഹാര്‍വാര്‍ഡ് വിദ്യാർത്ഥികൾ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളെ, സര്‍വകലാശാല ക്യാമ്പസില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി യുഎസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ നൂറിലധികം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി കേന്ദ്ര സര്‍ക്കാരിനുള്ള കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. പ്രതിഷേധവും വിയോജിപ്പും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് എന്ന് ഹാര്‍വാഡ് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങള്‍ പല കാര്യങ്ങള്‍ക്കും തടസമുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യഘടനയെ നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്. പ്രതിഷേധക്കാരെ അക്രമാസക്തമായി പൊലീസ് അടിച്ചമര്‍ത്തുന്നത്, സമാധാനപരമായ എതിര്‍പ്പുകളെ ടിയര്‍ ഗ്യാസ് ഉപയോഗം, ലാത്തി ചാര്‍ജ്ജ്, ശാരീരിക ആക്രമണം എന്നിവ കൊണ്ട് നേരിടുന്നത്,


Next Story

Related Stories