TopTop
Begin typing your search above and press return to search.

രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമം; റഷ്യയിൽ 2036 വരെ അധികാരം ഉറപ്പിച്ച് പുടിൻ, നിയമത്തിന് തന്റെ പിന്തുണയെന്ന് പ്രഖ്യാപനം

രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമം; റഷ്യയിൽ 2036 വരെ അധികാരം ഉറപ്പിച്ച് പുടിൻ, നിയമത്തിന് തന്റെ പിന്തുണയെന്ന് പ്രഖ്യാപനം

റഷ്യയില്‍ ആജീവനാന്ത പ്രസിഡന്‍റ് പദവി ലക്ഷ്യമിട്ട് വ്ളാഡിമിര്‍ പുടിന്‍. അടുത്ത രണ്ട് തവണകൂടെ അധികാരം ഉറപ്പിക്കുന്നതിനായി മാത്രം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ അദ്ദേഹം പിന്തുണച്ചു. നിലവിലെ റഷ്യൻ നിയമമനുസരിച്ചു 2024-ൽ അദ്ദേഹത്തിന്റെ അധികാര കാലം അവസാനിക്കുമായിരുന്നു. എന്നാൽ കരുതിക്കൂട്ടി തയ്യാറാക്കിയ ളുടെ അവസാനം 2036 വരെ പുടിന്‌ പ്രസിഡന്റായി തുടരാനുള്ള കളമൊരുക്കിയാണ് റഷ്യൻ പാർലമെന്റ് ഇന്നലെ പിരിഞ്ഞത്. സ്ഥാനമൊഴിഞ്ഞാൽ പുടിന്റെ ഭാവി എന്താകുമെന്ന അനിശ്ചിതത്വങ്ങൾക്ക് കൂടിയാണ് ഇതോടെ അവസാനമാകാൻ പോകുന്നത്.

പുടിന്റെ പ്രസിഡന്റ് കാലാവധി പൂജ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചത് ഒരു ഭരണകക്ഷി അംഗം തന്നെയാണ്. ഈ നിർദേശം പുടിൻ അംഗീകരിക്കുമോ നിരസിക്കുമോ എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ ചർച്ച മുറുകുന്ന സമയത്താണ് താൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ വരുമെന്ന് പുടിൻ പ്രഖ്യാപിക്കുന്നത്. 'നമ്മുടെ നിയമ വ്യവസ്ഥയിൽ ഇത്തരമൊരു ഭേദഗതി ഭരണഘടനയുടെ തത്വങ്ങൾക്കും പ്രധാന വ്യവസ്ഥകൾക്കും വിരുദ്ധമല്ലെന്നും നിയമ നിർമ്മാണ സഭയ്ക്ക് തോന്നിയാൽ ഭേദഗതി സാധ്യമാണ്' എന്നുമായിരുന്നു അര മണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ പുടിൻ പറഞ്ഞത്. അടുത്ത മാസം നടക്കുന്ന റഫറണ്ടത്തിൽ ഈ നീക്കത്തിന് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താൻ പിവാങ്ങിയെക്കുമെന്ന സൂചന പുടിൻ കഴിഞ്ഞ ചില ആഴ്ചകളിൽ നൽകിയിരുന്നെങ്കിലും ഈ നീക്കത്തിൽ ആരും ആശ്ചര്യപ്പെടുന്നില്ല. ഇതിനു മുൻപ് പ്രസിഡന്റ് ആയിരുന്നോ എന്നത് ഇനിമുതൽ പരിഗണിക്കേണ്ട എന്നാണ് പുതിയ ഭേദഗതി പകുറയുന്നത്. അതായത്, ജീവിച്ചിരിക്കുന്ന രണ്ട് റഷ്യക്കാരെ മാത്രമേ ഈ ഭേദഗതി ബാധിക്കുകയുള്ളൂ. പുടിനേയും മുൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനേയും. എന്നിട്ടും 'ഇന്ന് നിർദ്ദേശിക്കപ്പെട്ട ഭേദഗതികൾ വ്‌ളാഡിമിർ പുടിനുവേണ്ടിയാണെന്ന് ആരും പറയില്ല' എന്നാണ് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി അംഗം അലക്സാണ്ടർ ഖിൻ‌സ്റ്റെയ്ൻ പറയുന്നത്.


Next Story

Related Stories