TopTop
Begin typing your search above and press return to search.

ഫ്ലോറിഡയിലെ 'വാൾട്ട് ഡിസ്നി വേൾഡ്' തുറക്കുന്നു, നടപടി യുഎസിലെ കോവിഡ് കേസുകൾ കൂടുന്നതിനിടെ

ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് തുറക്കുന്നു, നടപടി യുഎസിലെ കോവിഡ് കേസുകൾ കൂടുന്നതിനിടെ

യുഎസിലുടനീളം കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെ ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് വീണ്ടും തുറക്കുന്നു. അവിടുത്തെ മാജിക് കിംഗ്‌ഡവും അനിമൽ കിംഗ്‌ഡവും ശനിയാഴ്ച തന്നെ തുറന്നു. എപ്‌കോട്ട്, ഡിസ്നിയുടെ ഹോളിവുഡ് സ്റ്റുഡിയോ എന്നിവ ജൂലൈ 15 മുതൽ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകർ മാസ്ക് ധരിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് കേസുകളില്‍ നാലിലൊന്നും ഫ്ലോറിഡയിലാണ്. 4,197 പേരാണ് ഇതുവരെ അവിടെ മാത്രം മരണപ്പെട്ടത്.

അമേരിക്കയില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ മാസങ്ങളിൽ തന്നെ ഡിസ്നി റിസോര്‍ട്ട് അടച്ചിരുന്നു. ആദ്യം ന്യൂയോർക്കിലും കാലിഫോർണിയയിലുമാണ് കൂടുതര്‍ പേര്‍ക്ക് രോഗം ബാധിച്ചതെങ്കിലും സമീപ ആഴ്ചകളിൽ ഫ്ലോറിഡ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് അത് ഗുരുതരമാം വിധം പടര്‍ന്നു പിടിച്ചു. റിസോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറഞ്ച് കൌണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16,630 കേസുകൾ ഫ്ലോറിഡയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങി. അതോടെ, നിയന്ത്രണങ്ങൾ പതിയെ നീക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അമേരിക്കയില്‍ ആകമാനം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

നൂറുകണക്കിന് ആളുകൾ ശനിയാഴ്ച ഡിസ്നി ഫ്ലാഗ്ഷിപ്പ് റിസോർട്ടിലേക്ക് എത്തി. പ്രധാന എതിരാളികളായ യൂണിവേഴ്സൽ ഒർലാൻഡോയും സീ വേൾഡ് ഒർലാൻഡോയും ആഴ്ചകൾക്കുമുമ്പ് സന്ദർശകർക്കായി വീണ്ടും തുറന്നു കൊടുത്തിരുന്നു. ഏഷ്യയിലെ നാല് പാർക്കുകളിലും ഒർലാൻഡോയിലെ ഷോപ്പിംഗ് മാളായ ഡിസ്നി സ്പ്രിംഗ്സിലും ഡിസ്നി പരിമിതമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.


Next Story

Related Stories