ഞങ്ങള്‍ക്ക് ഒരു എഞ്ചിന് നഷ്ടമായിരിക്കുന്നു, മേയ് ഡേ, മേയ് ഡേ.... ഇന്ന് ഉച്ചയ്ക്ക് 2.30ന് ശേഷം പാകിസ്താനിലെ കറാച്ചിയില്‍ ജിന്ന അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം ലാന്‍ഡിംഗിന് തൊട്ടുമുമ്ബ് തകര്‍ന്നുവീണ പാകിസ്താന് ഇന്‍്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍്റെ പൈലറ്റ് അവസാനമായി പറഞ്ഞതാണിത്. പൈലറ്റ് അവസാനമായി പറഞ്ഞതിന്‍്റെ കോക്ക്പിറ്റ് ഓഡിയോ കേള്‍ക്കാം.
വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് സജ്ജാദ് ഗുല്‍ എയര്‍ ട്രാഫിക്ക് കണ്ട്രോളര് റൂമിനെ അറിയിച്ചിരുന്നു. ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് എടിസി നല്‍കിയത്, രണ്ട് റണ്‍വേകള്‍ ലാന്‍ഡിംഗിന് സജ്ജമാണെന്ന് കണ്ട്രോള് റൂമില്‍ നിന്ന് അറിയിച്ചിരുന്നതായും എന്നാല്‍ പറക്കാനാണ് പൈലറ്റ് തീരുമാനിച്ചത് എന്നുമാണ് പിഐഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അര്‍ഷാദ് മാലിക്ക് ഡോണ്‍ ന്യൂസിനോട് പറഞ്ഞത്. ലാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട കാര്യം എടിസി രേഖകളില്‍ വ്യക്തമാണ്.
تسجيل صوتي للمحادثة الأخيرة بين قائد الطائرة المنكوبة والمراقب الجوي يقول فيها بأنهم "قد فقدوا محرك "
- عشاق عالم الطيران (@AviationWG) May 22, 2020
We have lost an engine pic.twitter.com/6xV2rAaMgB
വിമാനത്തില്‍ 90 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മരണം സംബന്ധിച്ച് കൃത്യമായ കണക്ക് ഇപ്പോളും പുറത്തുവന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ റസിഡന്‍ഷ്യല്‍ കോളനിയില്‍ മരണമുണ്ടായോ എന്നത് വ്യക്തമല്ല. 25 പേര്‍ക്ക് പരിക്കേറ്റതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.