TopTop
Begin typing your search above and press return to search.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സ്ഥിതി എന്താണ്? ചൈനയില്‍ 10 പേര്‍ കൂടി മരണപ്പെട്ടു

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സ്ഥിതി എന്താണ്? ചൈനയില്‍ 10 പേര്‍ കൂടി മരണപ്പെട്ടു

കോവിഡ് 19 ആദ്യം കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്. വുഹാന്റെ തലസ്ഥാനമായ ഹുബെ പ്രവിശ്യയിൽ തുടർച്ചയായ പത്താം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നലെ (മെയ്-14) ചൈനയിൽ 20 പേരിൽകൂടെ രോഗ ബാധ സ്ഥിരീകരിച്ചു, തൊട്ടു മുൻപത്തെ ദിവസം അത് 11 ആയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ വിദേശത്ത് നിന്ന് ചൈനയിലേക്ക് വന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള നാലു പേർ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്നുള്ളവർ തന്നെയാണ്. വിദേശത്തു നിന്ന്‌ ചൈനയിലേക്ക് വന്ന 16 രോഗികളിൽ 5 പേർ തലസ്ഥാനമായ ബീജിംഗിലും, മൂന്നു പേർ ഷാങ്ഹായിയിലും ആയിരുന്നു ഉണ്ടായിരുന്നത്. സെജിയാങ്ങിൽ നാലു പേർ, ഗാൻസുവിൽ മൂന്ന്, ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ ഒന്ന് എന്ന നിലയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേസുകൾ. ഷാങ്ഹായിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഇറ്റലിയിലെ മിലാനിൽ നിന്നും വന്ന ചൈനീസ് പൗരനാണ്. മാർച്ച് 12-നാണ് അയാൾ ഫ്രാങ്ക്ഫർട്ട് വഴി ചൈനയിലേക്ക് തിരിച്ചെത്തിയതെന്ന്‌ ചൈനീസ്‌ ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഗാനസുവിലേക്ക് അണുബാധയുമായി വന്ന മൂന്നു പേരിൽ ഒരാൾ ഇറാനിൽ നിന്നും, മറ്റു രണ്ടു പേർ സൗദി അറേബ്യയിൽ നിന്നും വന്നവരാണെന്ന് ഗാൻസു സർക്കാർ അറിയിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ചൈനയില്‍ 80,824 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ചൈനയിലെ ആകെ കോവിഡ് 19 മരണം 3199 ആണ്. ആശുപത്രിയില്‍ കജ്ഴിയുന്നവരില്‍ 3610 പേരുടെ നില ഗുരുതരമാണ്.


Next Story

Related Stories