TopTop
Begin typing your search above and press return to search.

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് -19 വാക്സിനുകളുടെ ഗുണങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് ശരിയായ രീതി അല്ലെന്നും ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ ക്യാമ്പയ്‌നുകള്‍ എങ്ങനെ നടത്തണമെന്ന് രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കോവിഡ് 19 നെതിരെ വാക്‌സിന്‍ നിര്‍ബന്ധിതമാക്കുന്നത് തെറ്റായ വഴിയാണെന്നും ലോകാരോഗ്യ സംഘടന രോഗപ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു. 'നിര്‍ബന്ധങ്ങളില്ലാതെ വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയുമാണ് ചെയ്യേണ്ടത് വാക്‌സിനേഷന് നിര്‍ബന്ധമാക്കാന്‍ ഏതെങ്കിലും രാജ്യങ്ങള്‍ തയാറാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമായി വരാം അല്ലെങ്കില്‍ ജീവനക്കാര്‍ക്കും രോഗികളുടെ സുരക്ഷയ്ക്കും വളരെ ശുപാര്‍ശ ചെയ്യപ്പെടുന്ന ചില ആശുപത്രി പ്രൊഫഷണലുകള്‍ ഉണ്ടാവാമെന്ന് ഓബ്രിയന്‍ പറഞ്ഞു. വാക്‌സിനുകള്‍ ലഭ്യമാകുമ്പോള്‍ പൊതുജനങ്ങളില്‍ ബോധവത്ക്കരണംനടത്തുന്നതിന് പോരാടേണ്ടതുണ്ടെന്നും വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ പറഞ്ഞു.

ബ്രിട്ടനില്‍ ഫൈസര്‍,ബയോഎന്‍ടെക് വാക്‌സീനുകള്‍ ഇന്ന് നല്‍കിത്തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ബ്രിട്ടനില്‍ ആദ്യ ആഴ്ച എട്ടുലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതേസമയം കോവിഡ് വാക്‌സീന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ പരീക്ഷണം നടത്താതെ തന്നെ വാക്‌സീന് അംഗീകാരം നല്‍കണമെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു (സിഡിഎസ്‌സിഒ) ഫൈസര്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Next Story

Related Stories