TopTop
Begin typing your search above and press return to search.

കൊറോണ വൈറസിനെ ഒരിക്കലും ഇല്ലാതാക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ലോകാരോഗ്യ സംഘടന, മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

കൊറോണ വൈറസിനെ ഒരിക്കലും ഇല്ലാതാക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ലോകാരോഗ്യ സംഘടന, മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

കോവിഡ് 19 രോഗം പരത്തുന്ന കൊറോണ വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് എന്ന് അപ്രത്യക്ഷമാകുമെന്ന കാര്യം പ്രവചിക്കുന്നത് ശരിയല്ലെന്നും ലോകാരാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഡയറക്ടര്‍ ഡോ. മൈക്ക് റിയാന്‍ പറഞ്ഞു.

നാല് മാസമായി ലോകത്തെ അവതാളത്തിലാക്കിയ കോറോണ വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്ന സൂചന ഇത് ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഏജന്‍സി നല്‍കുന്നത്. വൊക്‌സിന്‍ കണ്ടു പിടിച്ചാലും വൈറസിനെ നിയന്ത്രിക്കുന്നതിന് വലിയ ശ്രമങ്ങള്‍ വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ. റിയാന്‍ പറഞ്ഞു.' ഒരു വസ്തു മുന്നോട്ട് വെയ്‌ക്കേണ്ടത് അത്യാവിശ്യമായ കാര്യമാണെന്ന് തോന്നുന്നു. ഈ വൈറസ് നമ്മുടെ സമൂഹത്തില്‍ സ്ഥിരമായി നിലനില്‍ക്കുന്ന വൈറസുകളില്‍ ഒന്നായി മാറിയേക്കാം. ഈ വൈറസ് ഒരിക്കലും പൂര്‍ണമായും അപ്രത്യക്ഷമാകില്ല' ഡോ. റിയാന്‍ ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കൊറോണ വൈറസ് പൂര്‍ണമായി സമൂഹത്തില്‍നിന്ന് ഒഴിവാകില്ലെന്ന് പറയാന്‍ അദ്ദേഹം എച്ച് ഐ വി വൈറസുമായി ആണ് താരതമ്യ പെടുത്തിയത്. ' എച്ച് ഐ വി വൈറസ് അപ്രത്യക്ഷമായിട്ടില്ല, നമ്മള്‍ വൈറസുമായി പൊരുത്തപ്പെട്ട ജീവിക്കുകയായിരുന്നു' അദ്ദേഹം വിശദീകരിച്ചു. കോവിഡ് 19 എന്ന് ഇല്ലാതാകുമെന്ന ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ നേരിടാന്‍ 100 ഓളം വാക്‌സിനുകള്‍ തയ്യാറായി കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ക്ക് വാക്‌സിനുകള്‍ ഉണ്ടായിട്ടും ഇതുവരെ പൂര്‍ണമായി ആ രോഗം ഇല്ലാതായിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡോക്ടര്‍ വിശദീകരിച്ചു. എന്നാല്‍ യോജിച്ച പ്രവര്‍ത്തനത്തിലൂടെ വൈറസിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനം ഗെബ്രെയേസസ് പറഞ്ഞു. രോഗത്തിന്റെ വ്യാപ്തി എങ്ങനെയാണെന്ന് തീരൂമാനിക്കന്‍ നമുക്ക് കഴിയും. എല്ലാവരും രോഗം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകണം' അദ്ദേഹം പറഞ്ഞു. രോഗത്തിന്റെ വ്യാപ്തി കുറഞ്ഞിട്ടില്ലെങ്കിലും പല പല രാജ്യങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ നിര്‍ണായ പ്രഖ്യാപനം. രണ്ടാം ഘട്ട വ്യാപനം ഇല്ലാതെ എങ്ങനെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താമെന്നതിനെക്കുറിച്ച് പ്രത്യേകിച്ച് മാതൃകകള്‍ ഒന്നുമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്ത രീതികള്‍ അവലംബിക്കാമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. അതിനിടെ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുക്കുകയാണ്. 43 ലക്ഷം ആളുകള്‍ രോഗ ബാധിതരാണ്. അമേരിക്കയില്‍ മരണ സംഖ്യ 84,000 കവിഞ്ഞു. അമേരിക്കിയിലെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ആരംഭിച്ചിട്ടുണ്ട്. സമ്പാത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെതിരെ അമേരിക്കയിലെ പകര്‍ച്ച വ്യാധി വിദഗ്ദന്‍ ഡോ. ആന്റോണി ഫൗസി നല്‍കിയ മുന്നറിയിപ്പ് പ്രസിഡന്റ് ട്രംപ് തള്ളി കളഞ്ഞു. അത്തരത്തിലൊരു സമീപനം സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.


Next Story

Related Stories