TopTop
Begin typing your search above and press return to search.

കോവിഡിന്റെ കാഠിന്യം കുറയ്ക്കുന്ന ചികിത്സാരീതികള്‍ രൂപപ്പെടുന്നതായി ലോകാരോഗ്യ സംഘടന; പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് ഇതുവരെയും ആയില്ല

കോവിഡിന്റെ കാഠിന്യം കുറയ്ക്കുന്ന ചികിത്സാരീതികള്‍ രൂപപ്പെടുന്നതായി ലോകാരോഗ്യ സംഘടന; പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് ഇതുവരെയും ആയില്ല

കോവിഡിനെതിരായ ചില ചികിത്സകള്‍ രോഗത്തിന്റെ രൂക്ഷത കുറയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്നും അത്തരം നാലഞ്ച് ചികിത്സാ മാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളെന്നും വ്യക്തമാക്കി ലോകാരോഗ്യ സംഘടന. കോവിഡ് രോഗത്തിന്റെ രൂക്ഷതയും അത് നീണ്ടു നില്‍ക്കുന്ന കാലയളവും കുറയ്ക്കാന്‍ ഈ ചികിത്സാരീതികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് രോഗത്തിന് വാക്സിന്‍ പ്രതിവിധി, കാര്യക്ഷമമായ ടെസ്റ്റിങ് സംവിധാനം, പ്രതിരോധ മരുന്ന് തുടങ്ങിയവ വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍. ലോകത്താകെ 40 ലക്ഷത്തിലധികമാളുകള്‍ക്ക് ഈ രോഗം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. രോഗാവസ്ഥയുടെ കാഠിന്യം കുറയ്ക്കാനുള്ള ചില ചികിത്സകള്‍ ഇപ്പോഴുണ്ടെന്നും, വൈറസ്സിനെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ആണില്ലാത്തതെന്നും ഡബ്ല്യുഎച്ച്ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

അതെസമയം ഈ ചികിത്സകള്‍ ഏതെല്ലാമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിട്ടില്ല. വാക്സിന്‍ സംബന്ധിച്ചുള്ള പ്രതീക്ഷകള്‍ അമിതമാകുന്നത് പ്രോത്സാഹിപ്പിക്കാത്ത നിലപാടാണ് സംഘടനയുടെ വക്താവ് എടുത്തത്. എതിര്‍ വാക്സിന്‍ നിര്‍മിക്കുന്നത് തടയുംവിധമുള്ള ചില ശേഷികള്‍ ഈ വൈറസ്സിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ നൂറോളം വാക്സിനുകള്‍ ഗവേഷണത്തിലുണ്ട്. ഇവയില്‍ നിരവധി എണ്ണം ക്ലിനിക്കല്‍ ട്രയലിന് വിധേയമായിക്കൊണ്ടിരിക്കുന്നു. വാക്സിന്‍ രൂപപ്പെടാന്‍ 12 മാസമെങ്കിലും എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഏപ്രില്‍ മാസത്തില്‍ പറഞ്ഞത്.

അമേരിക്കയാണ് നിലവില്‍ മഹാമാരിയുടെ 'കേന്ദ്ര'മായി നില്‍ക്കുന്നതെങ്കിലും മറ്റിടങ്ങളിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ രോഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നിരിക്കിലും ഇന്‍ഫെക്ഷനുകള്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയില്‍ കുറവാണ് കാണാറുള്ളതെന്നും സംഘടന പറയുന്നു.


Next Story

Related Stories