TopTop
Begin typing your search above and press return to search.

ആഫ്രിക്കയില്‍ സ്ഥിതി ഗുരുതരമാകാന്‍ പോകുന്നു; തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഫ്രിക്കയില്‍ സ്ഥിതി ഗുരുതരമാകാന്‍ പോകുന്നു; തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലെ കോറോണവൈറസ് പൊസിറ്റീവ് കേസുകളുടെ എണ്ണം 151 ആയി ഉയര്‍ന്നു. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം 208,381 ആണ്. മരണനിരക്ക് 8,273. രോഗം ഭേദമായവരുടെ എണ്ണം 82,902. നിലവില്‍ രോഗബാധയുള്ളത് 117,206 പേര്‍ക്കാണ്. ഇതില്‍ 110,769 പേരുടെ നില തൃപ്തികരമാണ്. 6,437 പേരുടെ നില ഗുരുതരമാണ്.

ആഫ്രിക്കയില്‍ സ്ഥിതി അതീവഗുരുതരമാകാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതീവഗുരുതരമായ സ്ഥിതിവിശേഷം വരാന്‍ പോകുന്നുവെന്നും ഇന്നുതന്നെ സജ്ജരാകണമെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് ആഥാനോം പറയുന്നു.

യുകെയില്‍ കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം 104 ആയി ഉയര്‍ന്നു. പോര്‍ച്ചുഗലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 642 കൊറോണ സ്ഥിരീകരണമാണുള്ളത്. ഇതില്‍ 194 മരണങ്ങളുണ്ടായി.

വിഖ്യാത നടന്‍ ആര്‍നോള്‍ഡ് ഷ്വേസനെഗര്‍ പ്രായമേറിയവര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യായാമങ്ങള്‍ ദിവസവും വീഡിയോയായി പോസ്റ്റ് ചെയ്യുമെന്ന് ട്വിറ്ററില്‍ പ്രഖ്യാപിച്ചു.

ലോകമെമ്പാടും കൊറോണ വൈറസ്സിനെതിരെയുള്ള പ്രതിരോധം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. യുനെസ്കോയുടെ കണക്കുകള്‍ പ്രകാരം 850 ദശലക്ഷം കുട്ടികള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുന്നില്ല. എല്ലാം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടഞ്ഞു കിടക്കുകയാണ്.


Next Story

Related Stories