TopTop
Begin typing your search above and press return to search.

നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണം മാറ്റാവൂ എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ ഒരു ചെറിയ അനുപാതം ജനങ്ങളില്‍ മാത്രമേ ( 2% അല്ലെങ്കിൽ 3% വരെ) രക്തത്തിൽ ആന്റിബോഡികൾ ഉള്ളതായി കാണിക്കുന്നൊള്ളൂ. അതുകൊണ്ട് 'നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ പകർച്ചവ്യാധി ഇല്ലാതാക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവില്‍ ലോക ജന സംഖ്യയില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ രോഗം ബാധിച്ചിട്ടൊള്ളൂ. അത് 2% -3% ൽ കൂടില്ലെന്നും ടെഡ്രോസ് ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെതിരെ വാക്സിനോ മരുന്നോ കണ്ടെത്തുന്നതു വരെ വ്യക്തികളും സമൂഹവും പുതിയൊരു ജീവിതരീതി സ്വീകരിക്കേണ്ടി വരുമെന്ന് സംഘടനയുടെ റീജനൽ ഡയറക്ടർ തകേഷി കസായി പറയുന്നു. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിക്കുന്ന അവസ്ഥയുണ്ടായാൽ രോഗം തിരിച്ചെത്താനുള്ള സാധ്യതയേറെയാണെന്നും ഡബ്ലൂ എച്ച് ഒ മുന്നറിയിപ്പു നൽകുന്നു.

'രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇപ്പോള്‍ തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും, തുടക്കത്തിൽ, ആന്റിബോഡികളുള്ള ആളുകളുടെ അനുപാതം ഞങ്ങൾ പ്രതീക്ഷിച്ചതിലും കുറവാണ്' എന്ന് അമേരിക്കയില്‍ നിന്നുള്ള പകർച്ചവ്യാധി വിദഗ്ധയായ ഡോ. മരിയ വാൻ കെർകോവ് പറയുന്നു.

കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ ഔദ്യോഗിക കണക്കുകളേക്കാൾ 50 മുതൽ 85 മടങ്ങ് വരെ ആളുകൾക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. പഠനം നടത്തുമ്പോൾ സാന്താ ക്ലാര കൗണ്ടിയിൽ 1,094 കോവിഡ് -19 കേസുകൾ ആണ്' ഉണ്ടായിരുന്നത്. എന്നാൽ ആന്റിബോഡി പരിശോധനകൾ പ്രകാരം ഏപ്രിൽ ആദ്യം 48,000 മുതൽ 81,000 വരെ ആളുകൾ രോഗബാധിതരായിരുന്നു, അവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല.

എന്നാൽ ഈ ഉയർന്ന കണക്കുകൾ പോലും അർത്ഥമാക്കുന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 3% പേർ മാത്രമാണ് രോഗബാധിതരായതെന്നും വൈറസിനെ പരതിരോധിക്കാന്‍ ആന്റിബോഡികൾ ഉണ്ടെന്നുമാണ്. നെതർലാൻഡിലെ 7,000 രക്തദാതാക്കളിൽ നടത്തിയ പഠനത്തിൽ വെറും 3% പേരില്‍ മാത്രമാണ് ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയത്. അതേസമയം, ആന്റിബോഡിയുടെ സാന്നിധ്യം കൊറോണ വൈറസിനെ ചെറുക്കാന്‍ എത്രമാത്രം സജ്ജമാണെന്നതിനുള്ള സൂചനയും ഈ പരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞര്‍ ഇതിന്റെ കൃത്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് സാംപിളുകളുടെ എണ്ണവും ഇക്കാര്യത്തില്‍ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories