TopTop
Begin typing your search above and press return to search.

ആൻ്റിബോഡികൾ കുറച്ചുപേർക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, രോഗവ്യാപനസാധ്യത കുറച്ചുകാണരുതെന്ന് ലോകാരോഗ്യ സംഘടന

ആൻ്റിബോഡികൾ കുറച്ചുപേർക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ, രോഗവ്യാപനസാധ്യത കുറച്ചുകാണരുതെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ ഒരു ചെറിയ അനുപാതം ജനങ്ങളില്‍ മാത്രമേ ( 2% അല്ലെങ്കിൽ 3% വരെ) രക്തത്തിൽ ആന്റിബോഡികൾ ഉള്ളതായി കാണിക്കുന്നുള്ളൂ. അതുകൊണ്ട് 'നിയന്ത്രണങ്ങൾ ലഘൂകരിച്ചു എന്നത് ഒരു രാജ്യത്തും പകർച്ചവ്യാധി ഇല്ലാതാകുന്നു എന്ന് അർത്ഥമാക്കുന്നില്ല' എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. നിലവില്‍ ലോക ജന സംഖ്യയില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂ. അത് 2% -3% ൽ കൂടില്ലെന്നും ടെഡ്രോസ് പറഞ്ഞു.

'രോഗബാധിതരുടെ എണ്ണം കൂടുതലാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇപ്പോള്‍ തീര്‍ത്തു പറയാന്‍ കഴിയില്ലെങ്കിലും, തുടക്കത്തിൽ, ആന്റിബോഡികളുള്ള ആളുകളുടെ അനുപാതം ഞങ്ങൾ പ്രതീക്ഷിച്ചതിലും കുറവാണ്' എന്ന് അമേരിക്കയില്‍ നിന്നുള്ള പകർച്ചവ്യാധി വിദഗ്ധയായ ഡോ. മരിയ വാൻ കെർകോവ് പറയുന്നു.

കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ ഔദ്യോഗിക കണക്കുകളേക്കാൾ 50 മുതൽ 85 മടങ്ങ് വരെ ആളുകൾക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. പഠനം നടത്തുമ്പോൾ സാന്താ ക്ലാര കൗണ്ടിയിൽ 1,094 കോവിഡ് -19 കേസുകൾ ആണ്' ഉണ്ടായിരുന്നത്. എന്നാൽ ആന്റിബോഡി പരിശോധനകൾ പ്രകാരം ഏപ്രിൽ ആദ്യം 48,000 മുതൽ 81,000 വരെ ആളുകൾ രോഗബാധിതരായിരുന്നു, അവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല.

എന്നാൽ ഈ ഉയർന്ന കണക്കുകൾ പോലും അർത്ഥമാക്കുന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 3% പേർ മാത്രമാണ് രോഗബാധിതരായതെന്നും വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബോഡികൾ ഉണ്ടെന്നുമാണ്. നെതർലാൻഡിലെ 7,000 രക്തദാതാക്കളിൽ നടത്തിയ പഠനത്തിൽ വെറും 3% പേരില്‍ മാത്രമാണ് ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയത്.

അതേസമയം, ആന്റിബോഡിയുടെ സാന്നിധ്യം കൊറോണ വൈറസിനെ ചെറുക്കാന്‍ എത്രമാത്രം സജ്ജമാണെന്നതിനുള്ള സൂചനയും ഈ പരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞര്‍ ഇതിന്റെ കൃത്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് സാംപിളുകളുടെ എണ്ണവും ഇക്കാര്യത്തില്‍ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories