TopTop
Begin typing your search above and press return to search.

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ ചെറിയ വർദ്ധന

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ ചെറിയ വർദ്ധന

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ നേരിയ വർധനവ്. കർശനമായ സംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ചതുകൊണ്ടുണ്ടായ അപൂർവ നേട്ടമായി ഗവേഷകർ അതിനെ കാണുന്നു. എന്നാൽ ബ്ലാക്ക് റൈനോകൾ ഇപ്പോഴും വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം തന്നെയാണ്. എന്നാൽ ചെറിയ വർദ്ധനവ് ആശ്വാസകാര്യമാണെന്ന് മാത്രം.കഴിഞ്ഞ 6 വർഷത്തിനിടയിൽ 2.5% വാർഷിക വർധനവാണ് രേഖപ്പെടുത്തിയത്. 2012-ൽ കേവലം 4,845 എണ്ണം ഉണ്ടായതാണ് 2018 ആയപ്പോഴേക്കും 5,630 ആയി വർദ്ധിച്ചത്. ഇത് വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഫലം ചെയ്യുന്നുവെന്നതിന്റെ ശുഭ സൂചനയാണ്.

ജീവിവർഗ്ഗങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുക, പ്രജനന സാധ്യത ഉറപ്പുവരുത്തുക, ശക്തമായ നിയമ നിർവ്വഹണ സംവിധാനം ഒരുക്കുക തുടങ്ങി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പിലാക്കിയത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. 'മന്ദഗതിയിലുള്ളതാണെങ്കിലും തുടർച്ചയായി ഇത്തരം വീണ്ടെടുക്കൽ പദ്ധതികൾ വിജയം കാണുന്നത് വിവിധ രാജ്യങ്ങൾ നടത്തുന്ന പരിശ്രമങ്ങളുടെ ഒരു തെളിവാണ്. നമ്മുടെ സംരക്ഷണ പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്,' എന്ന്‌ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഗ്രെതൽ അഗ്യുലാർ പറയുന്നു.

അതേസമയം, മറ്റു ആഫ്രിക്കൻ കണ്ടാമൃഗങ്ങൾ ഇപ്പോഴും വംശനാശത്തിന്റെ വാക്കിലാണെന്നു ഇന്നലെ പ്രസിദ്ധീകരിച്ച റെഡ് ടാറ്റാ ലിസ്റ്റ് വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ വെളുത്ത കാണ്ടാമൃഗങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും, ഐ‌യു‌സി‌എൻ ഇതിനെയും ഭീഷണി നേരിടുന്ന വന്യജീവികളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ അവ ഉയർന്ന തോതിൽ വേട്ടയാടപ്പെടുന്നുണ്ട്. കറുത്തവയെ അപേക്ഷിച്ച് വെളുത്ത കണ്ടാമൃഗങ്ങളുടെ കൊമ്പിന് വലിപ്പം കൂടുതലാണ്. അതാണ് വേട്ടക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം. മാത്രവുമല്ല കൂടുതൽ തുറന്ന ആവാസ വ്യവസ്ഥ ഇഷ്ടപ്പെടുന്ന വർഗ്ഗമായതിനാൽ അവയെ കണ്ടെത്താൻ എളുപ്പവുമാണ്.


Next Story

Related Stories