TopTop
Begin typing your search above and press return to search.

നിർബന്ധിത തൊഴിലിലൂടെ ചൈന നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉപരോധം - സിങ്ജിയാങ്ങിലേത് തടങ്കൽപ്പാളയമെന്ന് വിമർശനം

നിർബന്ധിത തൊഴിലിലൂടെ ചൈന നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉപരോധം - സിങ്ജിയാങ്ങിലേത് തടങ്കൽപ്പാളയമെന്ന് വിമർശനം

ഉയ്ഗുര്‍ മുസ്ലീങ്ങൾ അടക്കമുള്ള തൊഴിലാളികളെക്കൊണ്ട് നിർബന്ധിതതൊഴിലിലൂടെ നിര്‍മ്മിച്ച ചൈനീസ് ഉത്പന്നങ്ങളുടെ മേല്‍ യുഎസ് വിലക്കേര്‍പ്പെടുത്തി. സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി സ്വതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചൈനയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ നീക്കം. യുഎസ്സുമായുള്ള ചൈനയുടെ നിക്ഷേപ കരാർ അംഗീകരിക്കപ്പെടണമെങ്കില്‍ സിൻജിയാങ്ങിലേക്ക് നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ അയക്കാന്‍ ചൈന തയ്യാറാകണം എന്നാണ് അമേരിക്കയുടെ ആവശ്യം. ചൈനീസ് ഗവൺമെന്റ് ഉയിഗുർ ജനതയേയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നു ചെയ്യുന്നു" എന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ യുഎസ് ആക്ടിംഗ് കമ്മീഷണർ മാർക്ക് മോർഗൻ ആരോപിച്ചു. നിർബന്ധിത തൊഴിൽ ക്രൂരമായ മനുഷ്യാവകാശലംഘനമാണ് എന്ന് അദ്ദേഹം പറഞ്ഞു.

സിൻജിയാങ്ങിലെ അഞ്ച് കമ്പനികളില്‍ നിന്നുള്ള പരുത്തി, വസ്ത്രങ്ങൾ, ഹെയർ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും. സിൻജിയാങ്ങിലെ ലോപ് കൗണ്ടി നമ്പർ 4 വൊക്കേഷണൽ സ്കിൽസ് എജുക്കേഷൻ ആന്‍റ് ട്രെയിനിംഗ് സെന്‍ററില്‍ നിന്നുമുള്ള ഉത്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുച്ചിനെല്ലിയുടെ അഭിപ്രായത്തില്‍ ഈ സ്ഥാപനമാണ്‌ നിർബന്ധിത തൊഴിലാളികളുടെ കേന്ദ്രം. "ഇതൊരു തൊഴിലധിഷ്ഠിത കേന്ദ്രമല്ല, തടങ്കൽപ്പാളയമാണ്, ഇവിടെ മത, വംശീയ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾക്ക് വിധേയരാകുകയും വളരെ മോശമായ തൊഴിൽസാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് വിധേയരാകുകയും ചെയ്യുന്നു"

"ഇത് ആധുനികകാലത്തെ അടിമത്തമാണ്" അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ ബന്ദികളാക്കിയ തൊഴിലാളികളെ വിടുതല്‍ ചെയ്യുന്നതിന് യു എസ് കസ്റ്റംസ് ഏജന്‍സി റിലീസ് ഓര്‍ഡറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്ര നിരീക്ഷകർക്ക് സിൻജിയാങ്ങിലേക്കുള്ള പ്രവേശനാനുമതിക്കായി യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിൻജിയാങ്ങിലെ ഉയ്ഗുർ, കസാഖ് മുസ്ലീങ്ങളെ നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും പീഡനങ്ങൾക്കും ഇരകളാക്കുന്നതായി ലോകത്തെ നിരവധി സാമൂഹിക പ്രവര്‍ത്തകരും മാധ്യമപ്രവർത്തകരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 10 ലക്ഷത്തോളം ഉയിഗുറുകളെയും മറ്റുള്ളവരെയും ബ്രെയിൻ വാഷിംഗ് ക്യാമ്പുകളിൽ തടവിലാക്കിയതായി സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചൈന അതിനെ തൊഴിൽപരിശീലന കേന്ദ്രങ്ങളായി വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തിലേക്ക് ഇക്കൂട്ടര്‍ ആകൃഷ്ടരാകുന്നത് തടയാന്‍ അവിടങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നതായും ഇവര്‍ പറയുന്നു. ഹോങ്കോങ്ങില്‍ ചൈനീസ് ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്ന ദേശീയ സുരക്ഷാ നിയമം ഗുരുതരമായ ആശങ്കകൾ ഉയര്‍ത്തിയിരുന്നു. യൂറോപ്യൻ യൂണിയനും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളും ഹോങ്കോങ്ങിന്‍റെ അവകാശ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു.

Next Story

Related Stories