TopTop
Begin typing your search above and press return to search.

യോഷിന്റെ സുഗ ജപ്പാൻ പ്രധാനമന്ത്രിയാകും, 'ഷിൻസോ അബേയുടെ നയങ്ങൾ പിന്തുടരും'

യോഷിന്റെ സുഗ ജപ്പാൻ പ്രധാനമന്ത്രിയാകും, ഷിൻസോ അബേയുടെ നയങ്ങൾ പിന്തുടരും

ജപ്പാനിലെ അടുത്ത പ്രധാനമന്ത്രിയായി യോഷിഹി സുഗെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടിയിലെ വിവിധ വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കിയതോടെ സുഗെ പ്രധാനമന്ത്രിയാകമെന്ന കാര്യം ഉറപ്പായെന്ന് വിവിധ അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയെ ഈയാഴ്ച തെരഞ്ഞെടുക്കും. ആരോഗ്യ പ്രശ്നങ്ങളാൽ സ്ഥാനമൊഴിയുന്ന ഷിൻസോ അബെയുടെ നയങ്ങൾ പിന്തുടരുമെന്ന് പറഞ്ഞിട്ടുള്ള നേതാവാണ് മുൻ ചീഫ് ക്യാബിനിറ്റ് സെക്രട്ടറി കൂടിയായ സുഗെ.

ചൈനയും വടക്കൻ കൊറിയയുമായി നില നില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ഇടയിൽ ജപ്പാനും അമേരിക്കയുമായി നില നില്‍ക്കുന്ന നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സുഗ വ്യക്തമാക്കിയിട്ടുണ്ട്. "തനിക്ക് അബെ യുടേത് പോലെയുള്ള നയതന്ത്രജ്ഞത വശമില്ല" അദ്ദേഹം പ്രതികരിച്ചു.

ആബെയുമായി നീണ്ട കാലത്തെ രാഷ്ട്രീയ ബന്ധം ഉണ്ടെകിലും സുഗയുടെ പശ്ചാത്തലം അബെയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ആബെയുടെ അച്ഛനും മുത്തശ്ശനും രാഷ്ട്രീയ നേതാക്കള്‍ ആണെന്നിരിക്കെ, സുഗയുടെ അച്ഛന്‍ ജപ്പാനിലെ ഒരു സ്ട്രോബറി കര്‍ഷകനാണ്. അവകാശപ്പെടാന്‍ കാര്യമായ രാഷ്ട്രീയ പൈതൃകം ഒന്നുമില്ലാത്ത സാഹചര്യത്തില്‍ നിന്നുമാണ് സുഗ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. കുട്ടിക്കാലത്ത് വളരെ നിശബ്ദനായ ഒരു കുട്ടിയായിരുന്നു സുഗ എന്ന് അദ്ദേഹത്തിന്‍റെ സഹപാഠികള്‍ വെളിപ്പെടുത്തുന്നു. യുസാവയിലെ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, സുഗ ടോക്കിയോയിലേക്ക് യാത്ര ചെയ്തു, തന്‍റെ പഠന ചിലവുകള്‍ വഹിക്കുന്നതിന് അവിടെ അദ്ദേഹം ഒരു കാർഡ്ബോർഡ് ഫാക്ടറിയിലെയും സുകിജി ഫിഷ് മാർക്കറ്റിലെയും പാർ‌ട്ട് ടൈം ജോലികൾ ഏറ്റെടുത്തു.

1987ലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1996 ൽ ലോവര്‍ ഹൗസിലേക്ക് ഒരു സീറ്റ് നേടിയതുമുതലാണ് അബെയുമായി അടുത്ത ബന്ധം പുലർത്താൻ ആരംഭിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാനുള്ള അബെയുടെ തീരുമാനത്തിനു പിന്നില്‍ സുഗയുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് പലരും കരുതുന്നത്. 71 വയസ്സുകാരനായ യോഷിഹി സുഗ പ്രധാന മന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നു സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായ ചെന്നയാളാണ്.

Next Story

Related Stories