കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നോട്ട് നിരോധനത്തിന് നിര്‍ദ്ദേശം ആര്‍ബിഐ നല്‍കിയതെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെ ഇന്ത്യയുടെ കേന്ദ്ര ബാങ്കിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഗവര്‍ണര്‍ വൈവി റെഡ്ഡി രംഗത്തെത്തി. ആര്‍ബിഐയുടെ സ്ഥാപനപരമായ വ്യക്തിത്വം നഷ്ടമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിഎന്‍ബിസി-ടിവി18 ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സമീപകാല നടപടികളെ സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നവരുന്ന പ്രതികരണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബാങ്ക് എന്ന നിലയില്‍ ആര്‍ബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വലിയ വിപത്തിന് കാരണമാകും. അന്താരാഷ്ട്ര സമൂഹം പോലും അങ്ങനെ വിലയിരുത്തുന്നുണ്ടെങ്കില്‍ അത് വെറുമൊരു രാഷ്ട്രീയ പ്രശ്നമല്ല മറിച്ച് ഒരു വലിയ ദേശീയ പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷയ്ക്ക് സൈന്യം എന്നത് പോലെയാണ് രാജ്യത്തിന്റെ ധന, സമ്പദ് സുരക്ഷയ്ക്ക് ആര്‍ബിഐ. അതുകൊണ്ടുതന്നെ എന്താണ്, എന്തായിരിക്കണം കേന്ദ്ര ബാങ്ക് എന്നതിനെ സംബന്ധിച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയമാണിതെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു.
വിശ്വാസ്യത എന്നത് വ്യക്തികളില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല. സ്ഥാപനപരവും പ്രക്രിയാപരവുമായി നടപ്പിലാക്കിയ മാറ്റങ്ങള്‍ അസ്തിത്വത്തെ സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെ്നനും അത് കാര്യക്ഷമതയെയും അതുവഴി വിശ്വാസ്യതയെയും ബാധിച്ചിട്ടുണ്ടെന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ഘടന എന്തായിരിക്കണം എന്ന ചര്‍ച്ച വ്യാപകമാകേണ്ടിയിരിക്കുന്നു. ആരുണ്ടാക്കിയതായാലും പഴയ ചട്ടക്കൂടുമായി നമുക്ക് മുന്നോട്ടു പോകാനാകില്ല. പുതിയ ചട്ടക്കൂടിനെ കുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ടാവണം. നമ്മുടെ സമൂഹത്തില്‍ കേന്ദ്ര ബാങ്കിന്റെ സ്ഥാനം വലിയ ഭീഷണിയിലാണ്. ഇതൊരു ദേശീയ പ്രശ്നമാണ്. ഒരു ദേശീയ പ്രശ്നമായി തന്നെ അത് തിരിച്ചറിയപ്പെടുകയും വേണം.
ആര്‍ബിഐയുടെ ഗവര്‍ണറെയും ഡപ്യൂട്ടി ഗവര്‍ണറെയും തിരഞ്ഞെടുക്കുന്ന രീതിയെയും വൈവി റെഡ്ഡ്ി രൂക്ഷമായി വിമര്‍ശിച്ചു. നിയഭേദഗതിക്ക് ശേഷം പ്രത്യേകിച്ചും ഗവര്‍ണറെ തിരഞ്ഞെടുക്ക രീതിയില്‍ പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് ഡപ്യൂട്ടി ഗവര്‍ണറെ തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നത് സെക്രട്ടറിയാണ്. ഞാനുമൊരു സെക്രട്ടറിയായിരുന്നു. സഹപ്രവര്‍ത്തരോ തന്നെക്കാള്‍ താണ തസ്തികയില്‍ ഉള്ളവരോ അഭിമുഖം നടത്തുന്നത് എങ്ങനെ നീതീകരിക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ അഭിമുഖ ബോര്‍ഡില്‍ ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനും ഗവര്‍ണര്‍ അംഗവുമാണ്. ചുരുക്കത്തില്‍ ആര്‍ബിഐയുടെ സ്ഥാപനപരമായ വിശ്വാസ്യത നഷ്ടമായതായി റെഡ്ഡി വിശദീകരിക്കുന്നു.
ധന അധികാരിയാണ് ആര്‍ബിഐ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഒരു കേന്ദ്ര ബാങ്ക് എന്ന നിലയില്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ കൂടി അത് നിര്‍വഹിക്കേണ്ടതുണ്ട്. ഇപ്പോള്‍ ധനനയം മാത്രമാണ് അതിന്റെ മുഖ്യ ചുമതല എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഗവര്‍ണര്‍ക്ക് തീര്‍ച്ചയായും ധനനയത്തിന്റെ ഉത്തരവാദിത്വം ഉണ്ട്. അതേ സമയം നിയന്ത്രങ്ങളിലും നാണയ പ്രചാരണത്തിലും കൂടി അദ്ദേഹത്തിന് ഉത്തരവാദിത്വം ഉണ്ട് എന്ന കാര്യം മറക്കരുത്. അപേക്ഷിക പ്രാധാന്യത്തെ കുറിച്ച് ഇവിടെ ആശയക്കുഴപ്പം ഉണ്ടാകാം. പക്ഷെ, പലപ്പോഴും അപേക്ഷിക പ്രധാന്യം തീരുമാനിക്കപ്പെടുന്നത് പുറത്തുനിന്നാണ്, അല്ലാതെ അകത്തുനിന്നല്ല എന്നും റെഡ്ഡി ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്ഥിരത ഉറപ്പാക്കേണ്ട ഉത്തരാവാദിത്വം ആര്‍ബിഐ ഗവര്‍ണര്‍ പോലെയുള്ള രാഷ്ട്രീയേതര സ്ഥാപത്തില്‍ നിക്ഷിപ്തമാവേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരുകള്‍ക്കാണ് ഇപ്പോള്‍ മുന്‍ തൂക്കം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം മിക്കപ്പോഴും നാണയവുമായി ബന്ധപ്പെട്ട ഒന്നാണ്. വിവരങ്ങള്‍ ലഭ്യമാകും എന്നതോ അല്ലെങ്കില്‍ നോട്ടുകള്‍ അസാധുവായി പോകുകയോ ചെയ്യും എന്നത് മാത്രമാണ് അതും നോട്ട് പിന്‍വലിക്കലും കള്ളപ്പണവും തമ്മിലുള്ള ബന്ധം. അത് നേരിട്ടുള്ള ഒന്നല്ല. എന്നാല്‍ ദീര്‍ഘകാലത്തില്‍ നോട്ടു നിരോധനം പോലെയുള്ള തീരുമാനങ്ങള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന മാനങ്ങള്‍ ഉണ്ടാകും. ദൗര്‍ഭാഗ്യവശാല്‍ നമ്മള് അതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല. തീരുമാനം മൂലം ധാരാളം ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇത്തരം വേദനകള്‍ എങ്ങനെ ലഘൂകരിക്കാം എന്നുള്ളതിനെ കുറിച്ചായിരിക്കണം നമ്മള് അടിയന്തിരമായി ചിന്തിക്കേണ്ടത്. ലാഭത്തെ കുറിച്ച് ആലോചിക്കുകയാണെങ്കില്‍ കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം എന്ന് വേണമെങ്കില്‍ നോട്ട് നിരോധനത്തെ വിശേഷിപ്പിക്കാമെന്നും വൈവി റെഡ്ഡി അഭിപ്രായപ്പെട്ടു.