TopTop
Begin typing your search above and press return to search.

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു

കേരള കോണ്‍ഗ്രസ് എം  പിളര്‍ന്നു

അഴിമുഖം പ്രതിനിധി

ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ.സി. ജോസഫ് എന്നിവര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജി വെച്ചു. പി സി ജോസഫും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏഴ് ഉന്നതാധികാര സമിതി അംഗങ്ങളില്‍ നാലുപേരും രാജി വെച്ചു.

കേരള കോണ്‍ഗസ് ജെ പുനരുജ്ജീവിപ്പിക്കുമെന്ന് രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി രാജു പറഞ്ഞു. കെഎം മാണിയിലുള്ള വിശ്വാസം അണികള്‍ക്ക് നഷ്ടമായി. പാര്‍ട്ടിയില്‍ കുടുംബ വാഴ്ചയാണ് നടക്കുന്നത്. കഴിവില്ലാത്ത മകന് വേണ്ടി കഴിവുള്ള നേതാക്കളെ തഴയുന്നു. മാണിയുമായി ഇനി ഒരു ഒത്ത് തീര്‍പ്പിനുമില്ലെന്നും ആന്റണി രാജു പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ജോസ് കെ. മാണി ബിജെപി മന്ത്രി സഭയില്‍ അംഗമാകും. കഴിഞ്ഞ മാസം രണ്ടിന് അമിത് ഷാ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തി.

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് വിട്ടുപോകുന്നവരോട് യോജിപ്പില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. വിമതര്‍ പാര്‍ട്ടി വിടരുതായിരുന്നുവെന്നും അദ്ദേഹം ഫ്രാന്‍സിസി ജോര്‍ജിന്റെയും കൂട്ടരുടെയും രാജിയോടുള്ള പ്രതികരണമായി പറഞ്ഞു.


Next Story

Related Stories