വിപണി/സാമ്പത്തികം

സൗജന്യ എടിഎം ഇടപാടുകള്‍ മൂന്ന് തവണ മാത്രമാക്കണമെന്ന് നിര്‍ദ്ദേശം

ബജറ്റിന് മുമ്പുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയത്

നോട്ട് അസാധുവാക്കലിന് ശേഷം പണദൗര്‍ലഭ്യത്താല്‍ വലയുന്ന ജനങ്ങളുടെ തലയിലേക്ക് മറ്റൊരു ഇടിത്തീ പോലെ സൗജന്യ എടിഎം ഇടപാടുകള്‍ മൂന്ന് തവണ മാത്രമാക്കാന്‍ ശുപാര്‍ശ. എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്ന് തവണയായി കുറയ്ക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ബജറ്റിന് മുമ്പുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയത്.

ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് ഇതിന് ന്യായീകരണമായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യങ്ങള്‍ മാറി. സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം കുറഞ്ഞാല്‍ ജനങ്ങള്‍ ഡിജിറ്റലാകാന്‍ നിര്‍ബന്ധിതരകുമെന്ന് അതോടെ സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാകുമെന്നും ബാങ്കുകള്‍ പറയുന്നു.

നിലവില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. കൂടതലായുള്ള ഓരോ ഇടപാടിനും 20-23 രൂപ വരെ സര്‍വീസ് ചാര്‍ജ്ജും ഈടാക്കുന്നുണ്ട്. 2014 നവംബര്‍ മുതല്‍ മെട്രോ നഗരങ്ങളിലെല്ലാം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നന്നും പണം പിന്‍വലിക്കുന്നത് മൂന്ന് തവണ മാത്രമായി കുറച്ചിരുന്നു. ഇത് മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്കുകളുടെ നിര്‍ദ്ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍