TopTop
Begin typing your search above and press return to search.

ജി.സുധാകരന്‍ എം.എല്‍.എ അധിക്ഷേപിച്ചുവെന്നാരോപണം; വനിതാ ബ്രാഞ്ച് സെക്രട്ടറി രാജി വച്ചു

ജി.സുധാകരന്‍ എം.എല്‍.എ അധിക്ഷേപിച്ചുവെന്നാരോപണം; വനിതാ ബ്രാഞ്ച് സെക്രട്ടറി രാജി വച്ചു

അഴിമുഖം പ്രതിനിധി

ജി.സുധാകരന്‍ എം.എല്‍.എ പൊതുവേദിയില്‍വച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് സി.പി.ഐ.എം വനിതാ ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്വത്തിന്റെ രാജി. അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയും എം.എല്‍.എയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായിരുന്ന ഉഷ സാലിയാണ് സി.പി.ഐ.എമ്മില്‍ നിന്നും രാജിവെച്ചത്. പൊതുവേദിയില്‍ പ്രസംഗത്തിനിടെ തന്നെ രൂക്ഷമായ രീതിയില്‍ ആക്ഷേപിച്ചു എന്നാണ് ഉഷ സാലി ആരോപിക്കുന്നത്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ പിഎയായി ശമ്പളം വാങ്ങി വിഴുങ്ങിയില്ലേ ഇനിയെന്റെ മുന്നില്‍ കണ്ടുപോകരുത്, ഇന്നു തന്നെ ഈ പ്രസ്ഥാനത്തില്‍ നിന്നും പൊയ്‌ക്കൊള്ളണം എന്നും സുധാകരന്‍ തന്നോട് പറഞ്ഞെന്നും, വേദിയില്‍ ഉണ്ടായിരുന്ന ആരുംതന്നെ ഇത് കേട്ടിട്ട് യാതൊന്നും പറഞ്ഞില്ലെന്നും ഉഷ സാലി വ്യക്തമാക്കി. തന്നെ മാത്രമല്ല, കുടുംബത്തെയും വിവാഹം കഴിച്ചുവിട്ട മകളെയുംഎംഎല്‍എ അപമാനിച്ചുവെന്നും ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണത്തിനായി ആരും തന്നെ സമീപിച്ചില്ല എന്നും അവര്‍ പറഞ്ഞു.

എന്നാല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന വിഷയത്തില്‍ ഉഷ സാലി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഉഷ സാലിക്കെതിരെ സി.പി.ഐ.എം അന്വേഷണം നടക്കുന്നുണ്ട്


Next Story

Related Stories