Gadget of the month

ആപ്പിളിന്റെ ഓലെഡ് ഐഫോണുകള്‍ 2020ല്‍ പുറത്തിറങ്ങും

2020 ല്‍ ഐഫോണ്‍ ലൈനപ്പിലും കമ്പനി മാറ്റം വരുത്തുന്നുണ്ടെന്നാണ് ഡിഗിടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പിളിന്റെ പുത്തന്‍ ടെക്നോളജിയുമായി ആപ്പിള്‍ മൂന്ന് ഓലെഡ് ഐഫോണുകള്‍ 2020ല്‍ പുറത്തിറങ്ങുന്നു. ഇത് പുറത്തിറങ്ങുന്നതോടെ എല്‍സിഡി ഡിസ്പ്ലേയോടു കൂടിയ അവസാന ഐഫോണ്‍ ആയിരിക്കും ഐഫോണ്‍ എക്‌സ്ആര്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

മൂന്ന് ഫോണുകള്‍ക്കും ഓലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. സാംസങ്ങിന്റെ Y-Octa പോലെയോ എല്‍ജിയുടെ TOE ടച്ച് പോലെയോ പുതിയ ടച്ച്‌സ്‌ക്രീന്‍ ടെക്‌നോളജിയും പുതിയ ഫോണുകളില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ ഐഫോണ്‍ ലൈനപ്പിലും കമ്പനി മാറ്റം വരുത്തുന്നുണ്ടെന്നാണ് ഡിഗിടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്രിപ്പിള്‍ ക്യാമറ, 5 ജി കണക്ടിവിറ്റി, പവര്‍ഫുള്‍ പ്രൊസസര്‍ എന്നിവയും ഈ ഫോണിന്റെ പ്രത്യേകതയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ ടെക്‌നോളജിയിലുളള ആപ്പിളിന്റെ ഫോണുകളാവും 2020ല്‍ പുറത്തിറങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍