Top

32 എംപി സെല്‍ഫി ക്യാമറയുമായി 'റെഡ്മി Y3 'ഇന്ത്യന്‍ വിപണിയില്‍ എത്തി

32 എംപി സെല്‍ഫി ക്യാമറയുമായി
റെഡ്മി Y3 ഇന്ത്യയില്‍ ആദ്യമായി വില്‍പനയ്‌ക്കെത്തി .3ജിബി/32ജിബി, 4ജിബി/64ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി Y3 എത്തിയത്. റെഡ്മി Y3 യുടേത് 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. 32 മെഗാപിക്‌സലാണ് ക്യാമറ. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പിന്‍ക്യാമറ 12എംപി+2എംപി ആണ്. 4000 എംഎഎച്ച് ആണ് ബാറ്ററി. നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള റെഡ്മി Y3 മോഡലിന് 11,999 രൂപയാണ് വില. ബോള്‍ഡ് റെഡ്, എലിഗന്റ് ബ്ലൂ, പ്രൈം ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളാണ് ഫോണിനുളളത്.റെഡ്മി Y3 യുടെ 3ജിബി റാമും 32 ജിബി സ്റ്റോറേജുമുളള മോഡലിന് 9,999 രൂപയാണ് ഫോണിന്റെ വില.

ഇഐഎസ് സപ്പോര്‍ട്ടോടു കൂടിയ 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ സവിശേഷത. പിന്നില്‍ ഇരട്ട ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. 4,000 എംഎഎച്ച് ആണ് റെഡ്മി Y3 യുടെ ബാറ്ററി.

Next Story

Related Stories