Gadget of the month

എഐ ക്യാമറയും മീഡിയാ ടെക്ക് ഹീലിയോ പി 22 പ്രൊസസറുമായി എല്‍ജിയുടെ ‘കെ12പ്ലസ്’ വിപണിയില്‍

കറുപ്പ്, പ്ലാറ്റിന്‍ ഗ്രേ, ബ്ലാക്ക്, മോറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

എല്‍ജിയുടെ കെ12പ്ലസ് ബ്രസീലില്‍ വില്‍പന ആരംഭിച്ചു. കഴിഞ്ഞ മാസം അവതരിപ്പിച്ച കെ40 എന്ന മോഡലിന്റെ പുതിയ പതിപ്പാണ് കെ12പ്ലസ്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. രണ്ട് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങളും കെ12 പ്ലസിനുണ്ട്. അതുപോലെ തന്നെ മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാനാവും.

16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് കെ12 പ്ലസിന്റെ പ്രത്യേകത. ഫോണിന് പിന്നിലായി ഫിംഗര്‍ പ്രിന്റ് സെന്‍സറും പ്രത്യേകം ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടനും . ഡിടിഎച്ച്:എക്‌സ് ത്രീഡി സറൗണ്ട് സൗണ്ട് സൗകര്യവും കെ 12 പ്ലസിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാനാവും.

3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓഎസ് ആണ് ഫോണില്‍. കറുപ്പ്, പ്ലാറ്റിന്‍ ഗ്രേ, ബ്ലാക്ക്, മോറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.ഇന്ത്യന്‍ രൂപയില്‍ ഏകദേശം 21,200 രൂപ വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍