Top

എല്‍ജിയുടെ ജി8എസ് തിങ്ക് സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

എല്‍ജിയുടെ  ജി8എസ് തിങ്ക്  സ്മാര്‍ട്ഫോണ്‍  ഇന്ത്യയില്‍ അവതരിപ്പിച്ചു

എല്‍ജിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജി8എസ് തിങ്കാണ് ഇന്ത്യയില്‍ അവതരിച്ചത്. ആറ് ജിബി റാം ശേഷിയില്‍ 128 ജിബി സ്റ്റോറേജുണ്ട്. ഐപി68 വാട്ടര്‍ ഡസ്റ്റ് സംരക്ഷണവും ഫോണിനുണ്ടാവും.

സെപ്റ്റംബര്‍ 29 മുതല്‍ രാജ്യത്തുടനീളമുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഫോണ്‍ ലഭ്യമാവും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍ വിഷന്‍ ഓഎല്‍ഇഡി ഡിസ്പ്ലേയാണുള്ളത്. 2248 x 1080 പിക്സല്‍ റസലൂഷനുള്ള സ്‌ക്രീന്‍ ആണിത്.

സ്റ്റീരീയോ സ്പീക്കറുകളോടുകൂടിയുള്ള ഫോണ്‍ മികച്ച ശബ്ദാനുഭവമാണ് നല്‍കുക. 13എംപി സൂപ്പര്‍ വൈഡ് ലെന്‍സ്, 12 എംപി സ്റ്റാന്റേര്‍ഡ് ലെന്‍സ് 12 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സൗകര്യമാണ് ഫോണിന്. 2.5ഡി കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 36990 രൂപയാണ് ജി8എസ് തിങ്കിന്റെ വില.


Next Story

Related Stories