Top

പുതിയ 'ആധാർ മൊബൈൽ ആപ്പ്' ഉണ്ടോ, എന്നാൽ കാർഡ് കയ്യിൽ കരുതേണ്ട

പുതിയ

ആധാര്‍ നമ്പറിനൊപ്പം പേര്, ജനന തിയതി, വിലാസം, ഫോട്ടോ, തുടങ്ങിയ വിവരങ്ങളും ഇനി ആധാർ ആപ്പില്‍. പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ആധാര്‍ മൊബൈല്‍ ആപ്പിന്റെ പരിഷ്കരിച്ച രുപത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നത്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഫോണിലും പുതിയ ആപ്പ് ലഭ്യമാണെന്നും യുഐഡിഎഐ അറിയിക്കുന്നു.

ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ആധാര്‍ സര്‍വീസ് ഡാഷ്‌ബോര്‍ഡ്. വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാണുന്നതിനുമുള്ള - 'മൈ ആധാര്‍ സെക്ഷന്‍' എന്നിവയാണ് പുതിയ മാറ്റങ്ങൾ. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണ്.



ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം എം ആധാര്‍ ആപ്പ് മതി എന്നതാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താലുള്ള നേട്ടമായി യുഐഡിഎഐ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആധാര്‍ കാര്‍ഡ് കൂടെകൊണ്ടുപോകേണ്ടതില്ല എന്ന സൗകര്യവും നിലവിൽ വരും. കൂടാതെ ബയോമെട്രിക് വിവരങ്ങള്‍ താല്‍ക്കാലികമായി ലോക്ക് ചെയ്യാനും ലോക്ക് മാറ്റാനുമുള്ള സൗകര്യം. വിവരങ്ങള്‍ ചോരാതെതന്നെ ക്യുആര്‍ കോഡ് ഉപയോഗിച്ച് വിശദാംശങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള അവസരം. സന്ദേശംവഴിയോ ഇ-മെയില്‍ വഴിയോ ഇ-കെ വൈ സി ഷെയര്‍ ചെയ്യാനും ആപ്പിലൂടെ കഴിയും.


Next Story

Related Stories