Top

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ചുവടുവച്ച് ടിക് ടോക്കിന്റെ സ്ഥാപകര്‍ ബൈറ്റ്ഡാന്‍സ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ചുവടുവച്ച് ടിക് ടോക്കിന്റെ സ്ഥാപകര്‍ ബൈറ്റ്ഡാന്‍സ്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ചുവടുവച്ച് ജനപ്രിയ ആപ്പായ ടിക് ടോക്കിന്റെ സ്ഥാപകര്‍ ബൈറ്റ്ഡാന്‍സ്. സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ട്ടിസാനില്‍ നിന്ന് ഈ വര്‍ഷം ആദ്യം ഒരുകൂട്ടം പേറ്റന്റുകളും ചില ജീവനക്കാരെയും ബൈറ്റ്ഡാന്‍സ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ജിയാന്‍ഗുവോ പ്രോ 3 എന്ന ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ച ബൈറ്റ്ഡാന്‍സ് രംഗത്തെത്തിയിരിക്കുന്നു. ഫോണ്‍ നവംബര്‍ 4 മുതല്‍ ചൈനയില്‍ വില്‍പനയ്ക്കെത്തും.

സ്നാപ്ഡ്രാഗണ്‍ 855 പ്ലസ്, ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ടിസന്‍ ഒഎസ് 3.0 എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. പ്രധാന ക്യാമറ 48 എംപി (ഐഎംഎക്‌സ് 586), 13 എംപി 123 ഡിഗ്രി അള്‍ട്രാ വൈഡ്, 2ഃ സൂമിനായി 8എംപി ടെലി, 5 എംപി മാക്രോ ലെന്‍സ്, മുന്‍വശത്ത് 20 എംപി ക്യാമറ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാമറ സിസ്റ്റം. ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട് 18 വോള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

കറുപ്പ്, വെള്ള, പച്ച നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 128 ജിബി സ്റ്റോറേജ് പതിപ്പുള്ള 8 ജിബി റാമിന് ഇന്ത്യയിലെ വില ഏകദേശം 29,125 രൂപയായിരിക്കും. 256 ജിബി സ്റ്റോറേജ് പതിപ്പിനൊപ്പം 8 ജിബി റാം ഏകദേശം 32,140 രൂപയും ടോപ്പ് എന്‍ഡ് 12 ജിബി റാമിന് 256 ജിബി സ്റ്റോറേജ് പതിപ്പ് ഏകദേശം 36,160 രൂപയുമായിരിക്കും വില.


Next Story

Related Stories