TopTop
Begin typing your search above and press return to search.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ കിടിലന്‍; സാംസംഗ് ഗ്യാലക്‌സി എ70-റിവ്യൂ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ കിടിലന്‍; സാംസംഗ് ഗ്യാലക്‌സി എ70-റിവ്യൂ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി കൂടൂതല്‍ ശക്തമാക്കുമെന്ന് ഈയിടെയാണ് പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ സാംസംഗ് ടെക്ക് ലോകത്തെ അറിയിച്ചത്. ഇതിന്റെ ഭാഗമായി ശ്രേണിയില്‍ കിടിലന്‍ മോഡലുകള്‍ എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനമിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 28,990 രൂപയില്‍ കമ്പനി ഗ്യാലക്‌സി എ70 എന്ന കിടിലന്‍ മോഡലിനെ സാംസംഗ് അവതരിപ്പിച്ചുകഴിഞ്ഞു.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്പ്‌സെറ്റ് ഉള്‍ക്കൊള്ളിച്ചാണ് മോഡലിന്റെ വരവ്. 6 ജി.ബി/8ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. എന്നാല്‍ ഷവോമി, വിവോ, റിയല്‍മി, ഹോണര്‍ അടക്കമുള്ള ശ്രേണിയിലെ മറ്റു ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കിടിലന്‍ ഡ്‌സ്‌പ്ലേയും യൂസര്‍ ഇന്റര്‍ഫേസും

6.7 ഇഞ്ചാണ് ഡിസ്‌പ്ലേ വലിപ്പം. ഇന്‍ഫിനിറ്റി യു ഡിസ്പ്ലയാണ് ഫോണിലുള്ളത്. സാംസംഗിന്റെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ സൂപ്പര്‍ അമോലെഡ് പാനലാണ് എ50ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂട്ടിന് വശങ്ങളിലായി ബേസില്‍സും ഘടിപ്പിച്ചിരിക്കുന്നു. കിടിലന്‍ റെസലൂഷനുപരിയായി എച്ച്.ഡി പ്ലേബാക്കോടു കൂടിയ വൈഡ് ലൈന്‍ എല്‍1 സര്‍ട്ടിഫൈഡ് സംവിധാനവും ഡിസ്‌പ്ലേയിലുണ്ട്.

ഡിസ്‌പ്ലേയുടെ സുരക്ഷയ്‌ക്കെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഘടിപ്പിച്ചിരിക്കുന്നു. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രത്യേകത. ഫേസ് ലോക്ക് സംവിധാനവും ഒപ്പമുണ്ട്. കമ്പനിയുടെ സ്വന്തം വണ്‍ യു.ഐ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് ആന്‍ഡ്രോയിഡിന്റെ പുത്തന്‍ 9.0 പൈ ഓ.എസുമുണ്ട്. നോക്‌സ് ഇന്റഗ്രേഷന്‍, വണ്‍ ഹാന്റ് യൂസേജ് മോഡ്, സാംസംഗ് ഹെല്‍ത്ത്, നൈറ്റ് മോഡ് അടക്കമുള്ള പുത്തന്‍ സവിശേഷതകളും യു.ഐ യുടെ ഭാഗമായി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കരുത്തന്‍ ബാറ്ററിയും സാംസംഗ് പേ സപ്പോര്‍ട്ടും

4,500 മില്ലി ആംപയറിന്റെ ബാറ്ററി സംവിധാനമാണ് ഫോണിലുള്ളത്.മികച്ച ഗ്രാഫിക്‌സുള്ള ഗെയിമുകള്‍ കളിയ്ക്കാനും, സോഷ്യല്‍ മീഡിയ സര്‍ഫിംഗിനും, വെബ് ബ്രൗസിംഗിനുമെല്ലാം ബാറ്ററി കരുത്ത് ആവശ്യമാണ്. 25 വാട്ടിന്റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

സാംസംഗ് പേയുടെ ഫുള്‍ വേര്‍ഷന്‍ സാംസംഗ് ഗ്യാലക്‌സി എ70ല്‍ ലഭ്യമാണ്. കാഷ്‌ലെസ് പേമെന്റുകള്‍ നിരന്തരം നടത്തുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറാണിത്. ഒരൊറ്റ സൈ്വപ്പിംഗിലൂടെ പേമെന്റ് സാധ്യമാകും. മാത്രമല്ല ഇത്തരം പേമെന്റിലൂടെ റിവാര്‍ഡ് പോയിന്റുകളും ഉപയോക്താക്കള്‍ക്കായി ലഭ്യമാണ്.

ഡിസൈന്‍

ഡിസൈന്‍ ഭാഗം നോക്കിയാല്‍ സാംസംഗിന്റെ തന്നെ എ സീരീസില്‍പ്പെട്ട ഗ്യാലക്‌സി എ50യോടു സമാനമായ ഡിസൈനാണ് എ70ക്കുമുള്ളത്. വളരെ സൂക്ഷ്മതയോടു നോക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വ്യ്ത്യാസം മനസിലാക്കാന്‍ സാധിക്കൂ. പിന്‍ ഭാഗം 3ജി ഗ്ലാസ്റ്റിക് ഡിസൈനോടു കൂടിയതാണ്. പിന്‍ഭാഗത്തെ ഗ്ലാസ് പാനലിന്റെ നല്ലൊരു ഭാഗവും പ്ലാസ്റ്റിക് നിര്‍മിതമാണ്. എന്നാല്‍ ഒറ്റനോട്ടത്തിലത് മനസിലാക്കാന്‍ സാധ്യമല്ല. ഫിംഗര്‍പ്രിന്റുകള്‍ ഗ്ലാസ് പാനലില്‍ ദൃശ്യമാകുമെന്നത് പ്രധാന പോരായ്മയാണ്.

മികച്ച ക്യാമറ

ക്യാമറയുടെ കാര്യം നോക്കിയാല്‍ മികച്ച മോഡല്‍തന്നെയാണ് ഗ്യാലക്‌സി എ70. 32 മെഗാപിക്‌സലിന്റെ മെയിന്‍ ക്യാമറയും 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. എന്നിരുന്നാലും വിപണിയിലുള്ള ശ്രേണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് ക്യാമറ ക്വാളിറ്റി അത്ര മികവുറ്റതല്ല.


Next Story

Related Stories