Gadget of the month

എംഐ എ2 സ്മാര്‍ട്ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഷവോമി

ഇപ്പോള്‍ 11,999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ വില 13,999 രൂപയിലേക്ക് കുറച്ചിരുന്നു .

വിലക്കിഴിവ് പ്രഖ്യാപിച്ച് എംഐ എ2 സ്മാര്‍ട്ഫോണ്. 2000 രൂപയുടെ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍, എംഐ.കോം വെബ്സൈറ്റുകളില്‍ പുതിയ നിരക്കിലുള്ള വിലയില്‍ ഫോണ്‍ വാങ്ങാം.

ഇപ്പോള്‍ 11,999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ വില 13,999 രൂപയിലേക്ക് കുറച്ചിരുന്നു .കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തിറക്കിയ ഈ ഫോണിന്റെ നാല് ജിബി റാം പതിപ്പിന് 16,999 രൂപയായിരുന്നു അന്ന് വില. ആറ് ജിബി പതിപ്പിനാകട്ടെ 19,999 രൂപയും. നാല് ജിബി, ആറ് ജിബി പതിപ്പുകളുടെ വിലയില്‍ വലിയ മാറ്റം വന്നിരുന്നു.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 20 മെഗാപിക്സല്‍ റിയര്‍, ഫ്രണ്ട് ക്യാമറകളുണ്ട്. 3000 എംഎഎച്ചിന്റേതാണ് ബാറ്റ്റി. ക്വിക്ക് ചാര്‍ജ് സൗകര്യവും ഉണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍