Smartphone/gadjets

”2019 ആഘോഷമാക്കാം” കാത്തിരിക്കുന്നത് കിടിലന്‍ ഗാഡ്‌ജെറ്റുകള്‍

ടെക്ക് ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വര്‍ഷമായിരുന്നു 2018. വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയോടുകൂടിയ സ്മാര്‍ട്ട്‌ഫോണുകളും കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ഗാഡ്ജറ്റുകളും 2018ല്‍ അരങ്ങുവാണു. തുടര്‍ച്ച ഈ വര്‍ഷവും പ്രതീക്ഷിക്കാം. ചില ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളുടെ ടീസറും പുറത്തുവിട്ടുകഴിഞ്ഞു.

ഹോണര്‍ വ്യൂ20, ഗ്യാലക്സി എം10, റിയല്‍മി സി1 തുടങ്ങി ഒട്ടനേകം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ 2019ലെ ലോഞ്ചിംഗ് റൗണ്ടപ്പിലുണ്ട്. കൂടാതെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകളും 2019ല്‍ വിപണിയിലെത്തും. മൈക്രോസോഫ്റ്റ് തങ്ങളുടെ ലാപ്‌ടോപ്പ് ശ്രേണിയും 2019ല്‍ ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

2019ല്‍ ടെക് വിപണിയെ സ്വാധീനിക്കാന്‍ പോകുന്ന ഗാഡ്ജറ്റുകളെ അവയുടെ സവിശേഷത സഹിതം പരിചയപ്പെടുത്തുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍


ഹോണര്‍ വ്യൂ20

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി എല്‍.സി.ഡി ഐപിഎസ് ഡിസ്‌പ്ലേ, 1080X2310 പിക്‌സല്‍ റെസലൂഷന്‍
ഹുവായ് കിരിന്‍ 980 പ്രോസസ്സര്‍
6ജി.ബി റാം 128ജി.ബി ഇന്റേണല്‍ മെമ്മറി/8ജി.ബി റാം 126 ജി.ബി ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഇരട്ട സിം
48 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 3ഡി അധിഷ്ഠിത സെക്കന്ററി ക്യാമറ, 25എം.പി മുന്‍ ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
4,000 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എം10

6.22 ഇഞ്ച് എച്ച്.ഡി ടി.എഫ്.റ്റി ഡിസ്‌പ്ലേ
ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സര്‍
2ജി.ബി/3ജി.ബി റാം
16 ജി.ബി/32 ജി.ബി റോം
ഇരട്ട സിം
23+5 എം.പി പിന്‍ ക്യാമറ
5 എം.പി മുന്‍ ക്യാമറ
4ജി വോള്‍ട്ട്
വൈഫൈ
ബ്ലൂടൂത്ത് 5
3,430 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എം20

6.3 ഇഞ്ച് എച്ച്.ഡി ടി.എഫ്.റ്റി ഡിസ്‌പ്ലേ
ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസ്സര്‍
3ജി.ബി/4ജി.ബി റാം
32 ജി.ബി/64 ജി.ബി റോം
ഇരട്ട സിം
23+5 എം.പി പിന്‍ ക്യാമറ, 8 എം.പി മുന്‍ ക്യാമറ
4ജി വോള്‍ട്ട്
വൈഫൈ, ബ്ലൂടൂത്ത് 5 കണക്ടീവിറ്റി
5,000 മില്ലി ആംപയര്‍ ബാറ്ററി

സ്മാര്‍ട്ട് വാച്ച് മോഡലുകള്‍

 ഹോണര്‍ ബാന്‍ഡ് 4

0.95 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ
ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റി
പെഡോമീറ്റര്‍, സ്ലീപ് ട്രാക്കര്‍, എക്‌സസൈസ് ട്രാക്കര്‍, സെഡന്ററി റിമൈന്റര്‍
6-ആക്‌സിസ് സെന്‍സര്‍
കണ്ടിന്യൂസ് ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, കോള്‍/മെസ്സേജ് നോട്ടിഫിക്കേഷന്‍
വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്റ്
പേമെന്റ്‌സിനായി എന്‍.എഫ്.സി
100 മില്ലി ആംപയര്‍ ബാറ്ററി, 20 ദിവസത്തെ സ്റ്റാന്റ് ബൈ

ഹോണര്‍ വാച്ച് മാജിക്

1.2 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്‌പ്ലേ
16 എം.ബി റാം, 128 എം.ബി സ്റ്റോറേജ്
ബ്ലൂടൂത്ത് 4.2 കണക്ടീവിറ്റി
5എ.ടി.എം വാട്ടര്‍ റെസിസ്റ്റന്റ് (50 മീറ്റര്‍ വരെ)
ജി.പി.എസ്, ഗ്ലോണാസ്, ഗലീലിയോ, എന്‍.എഫ്.സി
178 മില്ലി ആംപയര്‍ ബാറ്ററി

ഓജോയ് കിഡ്‌സ് സ്മാര്‍ട്ട് വാച്ച്

1.4 ഇഞ്ച് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ
ക്വാല്‍കോം സ്‌നാപ്ഡ്രാഗോ വെയര്‍ 2100 പ്രോസസ്സര്‍
512 എം.ബി റാം, 4ജി.ബി റോം
ആന്‍ഡ്രോയിഡ് അധിഷ്ഠിത കിഡോ ഓ.എസ്
വാട്ടര്‍ റെസിസ്റ്റന്റ് (ഐപി68)
2 എം.പി മുന്‍ ക്യാമറ (84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്)
4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്
800 മില്ലി ആംപയര്‍ ബാറ്ററി

ലാപ്‌ടോപ്പ് മോഡലുകള്‍

 അസ്യൂസ് സെന്‍ബുക്ക് 13,14

13.3 ഫുള്‍ എച്ച്.ഡി, 14 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ
ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സര്‍
8 ജി.ബി റാം
എച്ച്.ഡി ക്യാമറ
ഡ്യുവല്‍ ബാന്‍ഡ് ജിഗാബിറ്റ് ക്ലാസ് വൈഫൈ, ബ്ലൂടൂത്ത് 5.0
13 മണിക്കൂര്‍ ബാക്കപ്പ്

അസ്യൂസ് സെന്‍ബുക്ക് 15

15.6 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍
ക്വാഡ് കോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സര്‍
16 ജി.ബി റാം
യുഎസ്.ബി ടൈപ്പ് സി പോര്‍ട്ട്, യു.എസ്.ബി ടൈപ്പ് എ പോര്‍ട്ട്, എച്ച്.ഡി.എം.ഐ പേര്‍ട്ട്, മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍
ഡ്യുവല്‍ ബാന്‍ഡ് 802.11 ജിഗാബിറ്റ് ക്ലാസ് വൈഫൈ, ബ്ലൂടൂത്ത് 5.0
17 മണിക്കൂര്‍ ബാറ്ററി ലൈഫ്

മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6

12.3 ഇഞ്ച് 10 പോയിന്റ് മള്‍ട്ടി-ടച്ച് ഡിസ്‌പ്ലേ
എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍
8/16 ജി.ബി റാം
128/256/1ടിബി ഇന്റേണല്‍ മെമ്മറി
8 എം.പി ഓട്ടോഫോക്കസ് പിന്‍ ക്യാമറ
1080 പി വീഡിയോ റെക്കോര്‍ഡിംഗ്
5 എം.പി മുന്‍ ക്യാമറ
വൈഫൈ, ബ്ലൂടൂത്ത്, കണക്ടീവിറ്റി
ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്
1.6 വാട്ട് സ്റ്റീരിയോ സ്പീക്കര്‍, ഡോള്‍ബി അറ്റ്‌മോസ് പ്രീമിയം
13.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്

ഹെഡ്‌സെറ്റ് മോഡലുകള്‍

 ജയ്‌ബേഡ് റണ്‍ XT ട്രൂ വയര്‍ലെസ് സ്‌പോര്‍ട്ട് ഹെഡ്‌ഫോണ്‍

ചാര്‍ജിംഗ് കെയിസോടു കൂടിയ 12 മണിക്കൂര്‍ പ്ലേ ടൈം, ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂര്‍ പ്ലേ ടൈം. കെയിസില്‍ അഡിഷണല്‍ എട്ടുമണിക്കൂര്‍ ബാക്കപ്പ് ലഭിക്കും
സ്വറ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് (ഐപിX7)
വെള്ളം ഉള്ളില്‍ കയറുന്നതു തടയാന്‍ ഇരട്ട ഹൈട്രോഫോബിക് നാനോ കോട്ടിംഗ്
സ്‌പോര്‍ട്ട് ഫിറ്റ്
കംഫര്‍ട്ടബിള്‍ ഫിറ്റിംഗിനായി ഇന്റര്‍ചേഞ്ചബിള്‍ സിലികോണ്‍ ടിപ്
അതിവേഗ ചാര്‍ജബിള്‍ ബാറ്ററി
അഞ്ചു മണിക്കൂര്‍ ചാര്‍ജിംഗില്‍ ഒരു മണിക്കൂര്‍ ബാക്കപ്പ്

ജെയ്‌സ് m-six

ചെവിയ്ക്കുള്ളില്‍ കൃത്യമായി ഘടിപ്പിക്കാം
ഇന്‍സൈഡ് ഇയര്‍ഫോണ്‍ ശബ്ദം നിയന്ത്രിക്കാനുള്ള സൗകര്യം
വലത്തു വശത്ത് ജെയ്‌സ് ലോഗോ, പവര്‍ കീയായും ഇതുപയോഗിക്കാം
ഫേഴ്‌സ്ഡ് പെയര്‍ മോഡ്, വോയിസ് അസിസ്റ്റന്റ് സംവിധാനം
ബ്ലൂടൂത്ത് 5.0 ക്വാല്‍കോം aptX ഫീച്ചര്‍
6എം.എം ഡൈനാമിക് സ്പീക്കറുകള്‍
മുഴുവനായും സ്വറ്റ്പ്രൂഫ് ഡിസൈന്‍
45 മിനിറ്റുകൊണ്ട് 75 ശതമാനം ചാര്‍ജ് കയറും
അഞ്ച് മണിക്കൂറിന്റെ പ്ലേടൈം

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍