Latest News

ഇനി ഷൂലേസ് മുറുക്കി ബുദ്ധിമുട്ടേണ്ട.. നൈക്കിന്റെ ‘സ്മാര്‍ട്ട് ഷൂ’ എത്തുന്നു!

ഷൂ ലേസ് അഴിയുന്ന സമയം ആപ്പിന് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും കളിക്കാര്‍ പോലും അറിയാതെ താനെ മുറുകകയും ചെയ്യും.

വ്യായാമത്തിലേര്‍പ്പെടുന്നവരും ഫുട്‌ബോള്‍, ബാസ്‌ക്കെറ്റ് ബോള്‍ അടക്കം കളിക്കുന്നവരും നിരന്തരം നേരിടുന്ന പ്രശ്‌നമാണ് ഷൂലേസ് അഴിഞ്ഞു പോവുകയെന്നത്. പലപ്പോഴും ഇത്തരക്കാരുടെ കോണ്‍ഫിഡന്‍സ് ഈ ഒറ്റ കാരണത്താല്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്‌നം മുന്‍നിര്‍ത്തി പുത്തന്‍ സാങ്കേതികവിദ്യയെ ഷൂവിലാക്കി വിപണിയിലെത്താനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഷൂ. പ്രമുഖ ഷൂ ബ്രാന്‍ഡായ നൈക്കാണ് പുത്തന്‍ മോഡലിനെ വിപണിയിലെത്തിക്കുന്നത്.

നൈക്ക് അഡാപ്റ്റ് ബി.ബി എന്നാണ് ഈ മോഡലിന്റെ പേര്. 2016ല്‍ നൈക്ക് പുറത്തിറക്കിയ ഹൈപ്പര്‍ അഡാപ്റ്റ് 1.0 യുടെ പിന്മുറക്കാരനായാണ് ബി.ബിയുടെ വരവ്. ഷൂസിനെ മൊബൈല്‍ ഫോണ്‍ ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യയെ പ്രവര്‍ത്തിപ്പക്കുന്നത്. പ്രത്യേകം സെന്‍സറുകള്‍ ഇതിനായി ഷൂസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഷൂ ലേസ് അഴിയുന്ന സമയം ആപ്പിന് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും കളിക്കാര്‍ പോലും അറിയാതെ താനെ മുറുകകയും ചെയ്യും.

ബാസ്‌ക്കറ്റ് ബേള്‍ ഷൂവിലാണ് നൈക്ക് തങ്ങളുടെ പുത്തന്‍ സാങ്കേതികവിദ്യ ആദ്യം പരീക്ഷിച്ചത്. ബാസ്‌ക്കറ്റ് ബോള്‍ കളിക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തചംക്രമണത്തില്‍ ഇടയ്ക്കിടെ വ്യതിയാനമുണ്ടാവുകയും അതിനാല്‍തന്നെ ഷൂസ് ഇടയ്ക്കിടെ അയയുകയും ചെയ്യും. ഇതുതന്നെയാണ് ബാസ്‌ക്കറ്റ് ബോള്‍ ഷൂവില്‍ പരീക്ഷണം നടത്താന്‍ നൈക്ക് തീരുമാനിച്ചത്. ഇതില്‍ വിജയം കണ്ട ശേഷമാണ് മറ്റു മോഡലുകളിലേക്ക് ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചത്.

ഷൂസില്‍ കളിക്കാര്‍ പ്രയോഗിക്കുന്ന ബലത്തിനനുസരിച്ച് ആപ്പിലേക്ക് നിര്‍ദേശം ലഭിക്കുകയും ഷൂലേസ് അയഞ്ഞതായി തോന്നിയാലുടന്‍തന്നെ ഓട്ടോമാറ്റിക്കായി മുറുകുകയും ചെയ്യും. വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രത്യേകം പ്രത്യേകം ക്രമീകരിക്കാനുള്ള നൈക്ക് അഡാപ്റ്റ് ബി.ബിക്ക് കഴിയും. ഫെബ്രുവരി മാസം ആദ്യ ദിവസങ്ങളില്‍ തന്നെ ഈ മോഡല്‍ വിപണിയിലെത്തും. വില ഏകദേശം 28,000 രൂപ.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍