TopTop
Begin typing your search above and press return to search.

5 ജി സംവിധാനവുമായി ആപ്പിള്‍ 12 ഐഫോണ്‍ പുറത്തിറക്കി

5 ജി സംവിധാനവുമായി ആപ്പിള്‍ 12 ഐഫോണ്‍ പുറത്തിറക്കി

ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആയ ഐഫോണ്‍ 12 പുറത്തിറക്കി. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകളാണ് ഐഫോണ്‍ 12 പരമ്പരയില്‍ പുറത്തിറക്കിയത്. ഇന്നലെ നടന്ന ആപ്പിള്‍ ഇവന്റിലാണ് പുതിയ ഫോണുകള്‍ പുറത്തിറക്കിയത്.

വലിപ്പത്തില്‍ മാത്രമാണ് ഐഫോണ്‍ 12 ഉം ഐഫോണ്‍ 12 മിനിയും തമ്മില്‍ വ്യത്യാസമുള്ളത്. ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ 5ജി ഫോണ്‍ ആണ് ഐഫോണ്‍ 12 മിനിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ചുവപ്പ്, പച്ച, നീല കറുപ്പ്, വെളുപ്പ്, എന്നിങ്ങനെ ഉള്ള നിറങ്ങളിലാണ് ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി പുറത്തിറങ്ങുന്നത്.



എഫോണ്‍ 12 ഒരു പുതുയുഗപ്പിറവിയാണെന്ന് കമ്പനി മേധാവി ടിം കുക്ക് പറഞ്ഞു.

ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ലഭിക്കുമെന്നാണ് അവകാശവാദം. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണുള്ളത്.

ഇതില്‍ 12 എംപി അള്‍ട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ഒപ്പം ഫ്ളാഷും ഉണ്ട്



കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോഗ്രഫി സാധ്യമാക്കുന്നതിനുള്‍പ്പടെ ഫോട്ടോകള്‍ മികച്ചതാക്കുന്നതിന് കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രഫി സാധ്യതകളും ഇതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനങ്ങള്‍ ഇതിലുണ്ട്.

ഐഫോണ്‍ 12ന്റെ സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ് ഐഫോണ്‍ 12 മിനിയുടെ സ്‌ക്രീന്‍ വലിപ്പം 5.4 ഇഞ്ച് വലിപ്പത്തിലാണ്.

എ14 ബയോണിക് ചിപ്പാണ് എല്ലാ പുതിയ ഐഫോണ്‍ മോഡലുകളിലും ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ മോഡലുകളില്‍ ഉപയോഗിച്ച എ13 ബയോണിക് ചിപ്പിനെക്കാള്‍ ഗ്രാഫിക്ക് പെര്‍ഫോമന്‍സില്‍ 60 ശതമാനം കൂടുതല്‍ ശക്തി പുതിയ ചിപ്പിന് ഉണ്ടെന്നാണ് ആപ്പിള്‍ അവകാശവാദം.


Next Story

Related Stories