എഡിറ്റര്‍

ഗണേശ ചതുര്‍ത്ഥിക്കിടെ പോലീസുകാരനെ കുളത്തില്‍ മുക്കി ആക്രമിച്ചു

Avatar

അഴിമുഖം പ്രതിനിധി

മുംബയില്‍, ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനിടെ പോലീസുകാരനെ ആക്രമിക്കുന്ന വീഡിയോ രംഗങ്ങള്‍ പുറത്ത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ സന്നദ്ധ സേവകന്‍ നിതിന്‍ ഡോങ്കെഡെ എന്ന പോലീസുകാരനെ കുളത്തില്‍ മുക്കിപ്പിടിക്കുന്നതും അയാള്‍ രക്ഷപ്പെടാന്‍ ആയാസപ്പെടുന്നതുമാണ് വീഡിയോയിലെ രംഗങ്ങള്‍.

പോലീസ് യൂണിഫോമിലുള്ള ഡോങ്കെഡെയെ കുളത്തിനടുത്തുവെച്ച് ആക്രമിക്കുന്നതും ചുറ്റുമുള്ള ആളുകള്‍ തടയാതെ അത് നോക്കി നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. കുളത്തിലെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഡോങ്കെഡെയെ വീണ്ടും മൂന്ന്‌ പേര്‍ ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.

ഗണേശ ചതുര്‍ത്ഥിയിലെ സേവകരെയും ആളുകളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ അദ്ദേഹത്തെ തള്ളി കുളത്തിലിടുകയും ഉപദ്രവിക്കുകയുമാണ് ചെയ്തത്. സംഭവത്തില്‍ കൊലപാതകശ്രമത്തില്‍ കേസ് എടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് രണ്ടാഴ്ച്ചക്കിടെ പോലീസുകാര്‍ക്കെതിരെയുള്ള ഏഴ് ആക്രമണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.


കൂടുതല്‍ വായിക്കൂ.. 

http://goo.gl/7Gh0qA

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍